Sunday, June 15, 2014

A world without medicines could be a boon - DR. B. M. HEGDE



Courtesy : Tharian George

(Ads by Google)

Some people often appear concerned about a future without medicines. Their fear is that drug companies may no longer have enough incentive to develop and market good medicines unless they are allowed to manufacture and sell them under generic names. Indeed, generic drugs could check the power of the pharma lobby to sell their patented medicines at prices that are thousands of times their real cost. The fear is an unfounded one. As a doctor and teacher, every day I pray for a world without reductionist chemical medicines. The leading causes of death today seem to be the adverse drug reactions of those reductionist molecules. Most, if not all, diseases begin in the human mind: that is the only reality in this world of biocentrism. This world is created by our consciousness. In this context, there is no room for any reductionist thinking. Take the example of high cholesterol levels being considered a sign of disease. If your cholesterol level goes up, no one asks or answers the question why it went up in the first place. We have a limited reductionist thinking: if the level goes up, it needs to be brought down. We therefore create drugs, which create misery through their side-effects. Functions of cholesterol

Cholesterol has many functions and it is created in the liver for our own survival. Trillions of body cells have their cell membrane made up of it. Billions of cells age and die daily and are replaced: this process requires cholesterol. It is needed to manufacture steroids, or cortisone-like hormones. This, in turn, controls myriad bodily functions. Bile acids are manufactured in the liver with the help of cholesterol. These are essential for the digestion and absorption of the fat-soluble vitamins. Cholesterol is needed for the formation of the myelin sheath, a neuron consisting of fat-carrying cells that insulate the axon from electrical activity. This ensures the proper functioning of our brains by aiding the routes of electrical impulses. The absence of cholesterol might lead to memory loss and difficulty in focussing. Cells cannot talk to one another without the help of cholesterol. The levels of such a vital substance, 80 per cent of which is produced in the liver, cannot be lowered forcibly by drug use, without causing serious collateral damage.

The body produces excess cholesterol only when the need arises. When one needs more steroids, bile acids, myelin, and cortisol, the liver puts more cholesterol in circulation. Steroids and cortisol levels go up when one is in the fright-flight-fight mode. Anger, jealousy, fear, greed, hostility, pride and super-ego produce the fight-fright-flight state. Cortisol is needed when you see a tiger in a forest, in order to arouse your defence mechanisms, and not on a chronic basis. Of course, if one is in that dangerous mode on a daily basis the cholesterol level goes up. Liver responds

Overeating, especially of fatty food, necessitates more bile acids to aid digestion. The liver responds by producing extra cholesterol to assist in making fatty acids in the liver. Sedentary living does not encourage cholesterol catabolism.

When the question, why does the cholesterol level go up in the first place, is viewed holistically, the foolish (reductionist) need for drugs to lower cholesterol disappears. All that one needs to do is to get into the parasympathetic mode in daily life with exercise and moderate eating. Together these will obviate the need for high cholesterol production by the liver.

There is a double whammy here. The load on the liver to produce extra cholesterol in the fight-flight-fright mode is removed, saving it from chronic damage. And the need for anti-cholesterol drugs disappears.

One can enjoy a proper and hearty meal as long as one remains within limits. There is no need to shun any food, including fatty ones, when consumed in moderation. The immune system, the body’s inner healer, works wonders in wherever physiology goes astray — as long as we live sensibly and in tune with nature.

Paul Dudley White, the American physician and cardiologist, wrote: “A vigorous five-mile walk will do more good for an unhappy but otherwise healthy adult than all the medicine and psychology in the world.” That should be food for thought.

hegdebm@gmail.com

Saturday, May 17, 2014

കൊലയാളി രോഗം - കാന്‍സര്‍ - എം ഒ വര്‍ഗീസ്


എം ഒ വര്‍ഗീസ് Posted on: 11-May-2014 10:04 PM കില്ലര്‍ ഡിസീസ് അഥവാ കൊലയാളിരോഗം എന്നാണ് ക്യാന്‍സറിനെ വൈദ്യശാസ്ത്രകാരന്മാര്‍ വിശേഷിപ്പിക്കാറുള്ളത്. വര്‍ഷംതോറും ലക്ഷങ്ങളെ കൊലചെയ്യുന്ന രോഗം കേരളത്തെ വരിഞ്ഞുമുറുക്കുന്ന കാലം അതിവിദൂരമല്ലെന്ന യാഥാര്‍ഥ്യം ഞെട്ടലുളവാക്കുന്നതാണ്. രാജ്യമാകെ ഈ കൊലയാളിയുടെ തേര്‍വാഴ്ച അരങ്ങേറുകയാണ്. വളരെപ്പെട്ടെന്ന് നഗരവല്‍ക്കരിക്കപ്പെടുന്ന നാട്ടിന്‍പുറങ്ങളില്‍ അര്‍ബുദം വന്‍ഭീഷണി ഉയര്‍ത്തുന്നു. രാജ്യത്ത് വര്‍ഷം പത്തുലക്ഷം പേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്നുവെന്ന് ദേശീയ ക്യാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമില്‍ കണ്ടെത്തി. ലോകത്ത് വര്‍ഷം 130 ലക്ഷം പുതിയ ക്യാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്. 80 ലക്ഷത്തോളം ആളുകള്‍ മരണത്തിന് കീഴടങ്ങുന്നു. ഇന്ത്യയില്‍ 28 ലക്ഷം ക്യാന്‍സര്‍ രോഗികളുണ്ടെന്നാണ് ആരോഗ്യമന്ത്രി 2012ല്‍ രാജ്യസഭയില്‍ പറഞ്ഞ കണക്ക്. അതിപ്പോള്‍ 30 ലക്ഷമായി ഉയര്‍ന്നുവെന്ന്് ദേശീയ ക്യാന്‍സര്‍ രജിസ്ട്രി വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്ത രോഗികളുടെ എണ്ണംകൂടി കണക്കാക്കിയാല്‍ 40 ലക്ഷംവരെയാകും. ക്യാന്‍സര്‍ കാരണം ഇന്ത്യയില്‍ വര്‍ഷം അഞ്ചുമുതല്‍ ആറുലക്ഷംവരെ ആളുകള്‍ മരിക്കുന്നതായും കണക്കാക്കിയിട്ടുണ്ട്. വികസിതരാജ്യങ്ങളിലാണ് ക്യാന്‍സര്‍ അതിവേഗം വര്‍ധിക്കുന്നത്. വികസിതമല്ലെങ്കിലും ക്യാന്‍സര്‍ ബാധയില്‍ ഇന്ത്യ ലോകരാജ്യങ്ങളില്‍ മുന്നില്‍ത്തന്നെയാണ്. നിലവില്‍ വര്‍ഷം പത്തുലക്ഷം പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തുന്നതെങ്കില്‍, പത്ത് വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണം അഞ്ചിരട്ടിയാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും എന്‍സിആര്‍പിയും വ്യക്തമാക്കുന്നത്. മരണസംഖ്യയും അതിവേഗം വര്‍ധിക്കുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷത്തിന് മുകളിലാണ്. ഇത് 2015ല്‍ എട്ടുലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഈ നില തുടര്‍ന്നാല്‍ 20 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയില്‍ വര്‍ഷം 17 ലക്ഷം പുതിയ രോഗികളുണ്ടാകും. മരണസംഖ്യ 12 ലക്ഷമായി ഉയരുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന കൊലയാളി നാട്ടിലാകെ ഭീതിപരത്തുമ്പോഴും രോഗത്തിന് തടയിടാനുള്ള നടപടികളും മുന്‍കരുതലുകളും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജനസംഖ്യാവര്‍ധനയും ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തയുമാണ് ക്യാന്‍സറില്‍ ഇന്ത്യ മുന്നിലെത്താനുള്ള കാരണങ്ങള്‍. ഉള്ളിലിരുന്ന് മനുഷ്യനെ കാര്‍ന്നുതിന്നുന്ന ക്യാന്‍സര്‍, ഭൂരിപക്ഷമാളുകളും അറിയുന്നത് അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ദേദമാക്കാന്‍ കഴിയുന്നതാണ് നല്ലൊരുപങ്ക് ക്യാന്‍സര്‍ബാധയും. പക്ഷേ, രോഗം കണ്ടെത്താന്‍ വൈകുന്നത് ക്യാന്‍സറിന്റെ ആപല്‍സ്ഥിതി വര്‍ധിപ്പിക്കുന്നു. അമേരിക്കയിലും മറ്റ് വികസിതരാജ്യങ്ങളിലും ക്യാന്‍സറിനെ അതിജീവിക്കുന്നവരുടെ എണ്ണം 60 ശതമാനമാണ്. ഇന്ത്യയില്‍ 30 ശതമാനവും. ഇന്ത്യയില്‍ ഈ കൊലയാളിരോഗത്തിന്റെ പ്രധാനകേന്ദ്രം കേരളമാണ്. ആശുപത്രികളിലെ ക്യാന്‍സര്‍ രജിസ്ട്രി പ്രകാരം കേരളത്തില്‍ 35,000 പേര്‍ വര്‍ഷം ക്യാന്‍സര്‍ ബാധിതരാകുന്നു. ലക്ഷം പുരുഷന്മാരില്‍ 133 പേരും ലക്ഷം സ്ത്രീകളില്‍ 125 പേരും കൊലയാളി രോഗത്തിന്റെ പിടിയിലാകുന്നു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ കണക്കുപ്രകാരം 25 വര്‍ഷത്തിനിടയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം 280 ശതമാനം വര്‍ധിച്ചു. 1982ല്‍ ആര്‍സിസിയില്‍ എത്തിയത് 2967 രോഗികളാണ്;1567 പുരുഷന്മാരും 1440 സ്ത്രീകളും. 2009ല്‍ 11,287 ആയി ഉയര്‍ന്നു; 5730 പുരുഷന്മാരും 5567 സ്ത്രീകളും. ആര്‍സിസിക്കു പുറത്ത് ചികിത്സ നടത്തിയവരും വിദഗ്ധചികിത്സ നടത്താത്തവരും ഇതിനുപുറമെയാണ്. ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളില്‍ 30 ശതമാനമാണ് സ്ത്രീകളെങ്കില്‍ കേരളത്തില്‍ ഇത് 50 ശതമാനമാണ്. നാട്ടിന്‍പുറങ്ങളില്‍ ക്യാന്‍സറിന്റെ പിടിയിലാകുന്നവരുടെ എണ്ണം ദിനംതോറും കൂടിവരികയാണ്. 100 വീട് എടുത്താല്‍ പത്ത് വീട്ടിലെങ്കിലും ക്യാന്‍സര്‍ രോഗിയുണ്ടാകുമെന്ന സ്ഥിതിയാണുള്ളതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പാരമ്പര്യമായി വരുന്ന രോഗമാണ് ക്യാന്‍സര്‍ എന്ന ചിന്തയാണ് ഭൂരിപക്ഷം ആളുകള്‍ക്കും. പുകയില ഉപയോഗിക്കുന്നവര്‍, മദ്യപാനികള്‍ തുടങ്ങിയവരിലും രോഗം കൂടുതലായി കാണാറുണ്ട്. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍പോലും മദ്യമോ പുകയിലയോ ഉപയോഗിക്കാത്തവര്‍ക്കും കുടുംബത്തില്‍ മുമ്പ് മറ്റാര്‍ക്കും ഈ രോഗം ഉണ്ടാകാത്തവര്‍ക്കും ക്യാന്‍സര്‍ വരുന്നു. ശുദ്ധ വെജിറ്റേറിയന്മാരെയും രോഗം നിഷ്കരുണം പിടികൂടുന്നു. രോഗം പുറത്തറിയിക്കാതെ കഴിയുന്ന കുടുംബങ്ങളുടെ എണ്ണവും കുറവല്ല. കഴിഞ്ഞവര്‍ഷം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ "സ്നേഹപഥം" പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ രോഗികളുടെ എണ്ണം ശേഖരിച്ചു. ഏറ്റവും കൂടുതല്‍പേരെ ബാധിച്ച രോഗം ക്യാന്‍സറാണെന്ന് സര്‍വേയില്‍ തെളിഞ്ഞു. പലരും പരസഹായം കൂടാതെ ജീവിക്കാന്‍ പറ്റാത്തവര്‍. ചികിത്സയ്ക്കായി സര്‍വതും വിറ്റ് കടംകേറിയവരും കൂട്ടത്തിലുണ്ട്. മരണത്തെ മുന്നില്‍ കാണുന്നവരും കുറവല്ല. ചെറിയൊരു പ്രദേശത്ത് മുന്നൂറോളം രോഗികള്‍ ഉണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് 350 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് ആദ്യമായി ഇങ്ങനെയൊരു പദ്ധതി നടപ്പാക്കിയത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്താണ്. എല്ലാ പഞ്ചായത്തും കണക്കെടുത്താല്‍കിട്ടുന്ന വിവരം ശരിക്കും ഞെട്ടിക്കുന്നതായിരിക്കും. എന്തുകൊണ്ട് ക്യാന്‍സര്‍ ഇങ്ങനെ പടരുന്നു. അതേക്കുറിച്ച് നാളെ - See more at: http://www.deshabhimani.com/newscontent.php?id=453364#sthash.LkzA8MsJ.dpuf വിലകൊടുത്ത് രോഗം വാങ്ങുന്നവര്‍ എം ഒ വര്‍ഗീസ് Posted on: 12-May-2014 09:00 PM സാക്ഷരതയ്ക്ക് പേരുകേട്ട നാട് ഇപ്പോള്‍ മദ്യപാനത്തിലൂടെയും ക്യാന്‍സറിലൂടെയുമാണ് ലോകശ്രദ്ധ നേടുന്നത്. കേരളത്തിലെ ആളോഹരി മദ്യഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിലും മുന്നില്‍ത്തന്നെ. കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. മലയാളിയുടെ ജീവിതരീതിയില്‍ രണ്ടു ദശാബ്ദത്തിനിടയില്‍ ഉണ്ടായ മാറ്റം അത്ഭുതപ്പെടുത്തും. ടിന്‍ ഫുഡിനോടും ഫാസ്റ്റ്ഫുഡിനോടും വലിയ കമ്പമാണ് കേരളത്തിന്. വിദേശരീതിയിലുള്ള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കുടുംബസമേതം ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നത് ഫാഷനായി. ദിവസം 10 ലക്ഷം ആളുകള്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതായാണ് കണക്ക്. പച്ചക്കറിയും അരിയും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന മലയാളികള്‍ വളരെ കുറച്ചുമാത്രം. കര്‍ണാടകവും തമിഴ്നാടും ആന്ധ്രയുമെല്ലാം നമ്മുടെ ഉല്‍പ്പാദനകേന്ദ്രമായി മാറി. ഇങ്ങോട്ട് കൊണ്ടുവരാന്‍ അവിടെ പ്രത്യേക കൃഷിതന്നെയുണ്ട്. ഇങ്ങനെ ജീവിതശൈലി അടിമുടി മാറിയതോടെ നമുക്ക് കൂട്ടിന് എത്തിയതാണ് കില്ലര്‍ ഡിസീസ് അഥവാ കൊലയാളിരോഗം. മദ്യവും പുകയിലയും ക്യാന്‍സറിന് കാരണമാകുമെന്ന് പണ്ടേ നമുക്കറിയാം. ക്യാന്‍സറില്‍ 30 ശതമാനവും പുകയില ഉപയോഗത്തിലൂടെയാണെന്നാണ് പഴയ കണക്ക്. എന്നാല്‍, ജീവിത ശൈലിയാണ് 70-90 ശതമാനം ക്യാന്‍സറിനും കാരണമെന്ന് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ തെളിയുമെന്നാണ് പുതിയ പഠനം. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും കൊലയാളി അകത്ത് കടക്കുന്നത്. നിയതമായ അളവില്‍ കൂടുതല്‍ കീടനാശിനികള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. കാസര്‍കോട് മേഖലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഇതിന് അടിവരയിടുന്നു. ജില്ലയിലെ 11 പഞ്ചായത്തിലായി ആറായിരത്തോളം ദുരന്തബാധിതരെയാണ് വിദഗ്ധസംഘം കണ്ടെത്തിയത്. ഇതില്‍ രണ്ടായിരത്തോളംപേര്‍ ക്യാന്‍സര്‍ രോഗികളാണെന്നത് കീടനാശിനി വരുത്തിവയ്ക്കുന്ന ദുരന്തത്തെ കാണിക്കുന്നു. നമുക്ക് ലഭിക്കുന്ന പച്ചക്കറിയും പഴവര്‍ഗങ്ങളും കീടനാശിയില്‍ കുളിച്ചാണ് വരുന്നത്. സ്ത്രീകളിലെ മാറിട ക്യാന്‍സറിന്റെ പ്രധാന കാരണം കീടനാശിനിയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനിയാണ് പ്രധാനവില്ലന്‍. ഇത് എളുപ്പത്തില്‍ ലയിച്ച് ചേരുന്നതും ശരീരത്തിലും മണ്ണിലും നശിച്ചു പോകാതെ ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതുമാണ്. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളില്‍ അടങ്ങിയത് ഇതാണ്. ഓര്‍ഗാനോ ക്ലോറിന്‍ കീടനാശിനി ലോകത്ത് നിരോധിച്ചവയുടെ കൂട്ടത്തിലാണെങ്കിലും ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഫാസ്റ്റ് ഫുഡുകളില്‍ ചേര്‍ക്കുന്ന കളറുകളും അജിനോമോട്ടോ പോലുള്ള രുചിക്കൂട്ടുകളും മാരകവിഷങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അരിയില്‍പോലും മാരകവിഷം അടങ്ങിയിട്ടുണ്ടെന്നാണ് അടുത്തിടെനടന്ന പഠനത്തില്‍ വ്യക്തമായത്. ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാനാണ് ഈ വിഷം അളവില്‍ കൂടുതല്‍ ചേര്‍ക്കുന്നത്. എന്നാല്‍, ഇത് പരിശോധിക്കാന്‍ ചുമതലപ്പെട്ടവര്‍ നിഷ്ക്രിയരാണ്. നിയമങ്ങള്‍ ഉണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ല. രോഗങ്ങള്‍ പരിശോധിക്കാന്‍ മുക്കിന് മുക്കിന് ലാബുണ്ട്. പക്ഷേ, ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള ലാബുകള്‍ എവിടെയും കാണാനില്ല. ആരാണ് ഇതിനുത്തരവാദി. അതേക്കുറിച്ച് നാളെ - See more at: http://www.deshabhimani.com/newscontent.php?id=453757#sthash.38JLFaDi.dpuf രോഗപരിശോധന തകൃതി ഭക്ഷണം നോക്കാന്‍ ആരുമില്ല എം ഒ വര്‍ഗീസ് Posted on: 13-May-2014 11:32 PM ഭക്ഷ്യവസ്തുക്കളും പാചകംചെയ്ത ഭക്ഷണവും വാങ്ങി കഴിക്കുന്നവര്‍ മാരകരോഗികളാകുമ്പോഴും മലനീകരണവും മായംചേര്‍ക്കലും തടയാന്‍ സംസ്ഥാനത്ത് പരിമിതമായ സംവിധാനംമാത്രം. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍ തടയാന്‍ നിയമങ്ങള്‍ക്ക് കുറവില്ലെങ്കിലും ഭക്ഷണം പരിശോധിക്കാന്‍ സംവിധാനമൊന്നുമില്ല. പല വിദേശരാജ്യങ്ങളിലും ഭക്ഷണം കഴിക്കണമെങ്കില്‍ സുരക്ഷിതമാണെന്ന പരിശോധനാറിപ്പോര്‍ട്ട് ലഭിക്കണം. അതിനുള്ള സംവിധാനം വാങ്ങുന്നിടത്തുതന്നെ ഉണ്ട്. പല സ്ഥലത്തും ഉപയോക്താവിന് സ്വയം ഗുണനിലവാരം പരിശോധിക്കാം. സ്വയം തയ്യാറാക്കിക്കൊണ്ടുപോകുന്ന ഭക്ഷണം മറ്റു സ്ഥലത്തുനിന്ന് കഴിക്കണമെങ്കില്‍ ഗുണം പരിശോധിക്കണം. ഏത് വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം ഉണ്ടാക്കാം, വിളമ്പാം, കഴിക്കാം. ഒരേ എണ്ണയില്‍ എത്രതവണവേണമെങ്കിലും വറുക്കാം, വില്‍ക്കാം. ഇതില്‍പ്പരം അപകടം വേറെയില്ല. എന്നാലും ഫാസ്റ്റ്ഫുഡ് കടയിലെ വറുത്ത കോഴിക്ക് ആവശ്യക്കാര്‍ ഏറെയാണ്. തിന്നുകമാത്രമല്ല, പാഴ്സല്‍ വാങ്ങി മക്കള്‍ക്കും കൊണ്ടുപോയി കൊടുക്കും. എണ്ണ രണ്ടാമതും ചൂടാക്കുമ്പോള്‍ ഹൈട്രോലൈസിന്‍ ഓക്സിഡേഷനും പോളിമറൈസേഷനും നടന്ന് വിഷമായി മാറുമെന്ന് ശാസ്ത്രം പറയുന്നു. വറുത്തതിനോടുള്ള കൊതിയില്‍ ഇതൊന്നും ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല. ഇത് ചോദിക്കാനും പറയാനും ബാധ്യതപ്പെട്ടവരെ കാണാനില്ലെന്നതാണ് കേരളത്തിന്റെ അവസ്ഥ. ഭക്ഷണത്തിലെ കൃത്രിമം തടയാന്‍ 2006ലാണ് ഫുഡ് സേഫ്റ്റി ആക്ട് പാസാക്കിയത്. ഇതിന്റെ ചട്ടങ്ങള്‍ക്ക് രൂപംനല്‍കാന്‍ അഞ്ചുവര്‍ഷം എടുത്തു. 2011ല്‍ നിയമത്തിന്് അന്തിമരൂപം നല്‍കി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ നിയമം വന്നതോടെ അതുവരെ കേരളത്തില്‍ ഉണ്ടായിരുന്ന ഭക്ഷണപരിശോധനയും നിലച്ചെന്നാണ് അനുഭവം. ആരോഗ്യവകുപ്പിന്റെ കീഴിലുണ്ടായിരുന്ന പരിശോധന കൃഷിവകുപ്പിനു കീഴിലാക്കി. ഫുഡ്സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിക്കാണ് ചുമതല. മൂന്നു മേഖലയാക്കി മൂന്നു കമീഷണര്‍മാരെയും നിയമിച്ചു. ഇവര്‍ക്കു കീഴില്‍ ഫുഡ് ഓഫീസര്‍മാരും ഇന്‍സ്പെക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും വേണമെന്നാണ് വയ്പ്. ജില്ലകളുടെ ചുമതല വഹിക്കാന്‍പോലും ഓഫീസര്‍മാരില്ല. കോഴിക്കോട് മേഖലയ്ക്കു കീഴില്‍ കമീഷണറല്ലാതെ മറ്റാരും ഉള്ളതായി അറിയില്ല. മാസത്തില്‍ ഒരുപരിശേധാനപോലും നടക്കുന്നില്ല. വര്‍ഷങ്ങളായി പരിശോധന നടക്കാത്ത സ്ഥാപനങ്ങളാണ് നാട്ടില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഭൂരിപക്ഷവും. എല്ലാഗ്രാമത്തിലും ആരോഗ്യകേന്ദ്രങ്ങളും ഫീല്‍ഡ് ഉദ്യോഗസ്ഥരുമുള്ള സംസ്ഥാനത്ത് ഭക്ഷണം പരിശോധിക്കാനുള്ള ചുമതലയില്‍നിന്ന് ഇവരെ മാറ്റിയതോടെ എല്ലാം നിലച്ചു. ക്യാന്‍സര്‍ ഭയപ്പെടുത്തുന്ന രീതിയില്‍ പെരുകുകയാണെന്നു പറയുന്ന ഭരണാധികാരികള്‍ക്ക് അതിനുള്ള ചികിത്സാസൗകര്യം ഒരുക്കാനും താല്‍പ്പര്യമില്ല. ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ള രോഗമായതിനാല്‍ അതിനെയും വലിയൊരു കച്ചവടമേഖലയാക്കി മാറ്റാനാണ് മരുന്നുലോബിക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരുകള്‍ക്കും താല്‍പ്പര്യം. ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തതയും വലിയ ചെലവുമാണ് ഇന്ത്യയില്‍ ക്യാന്‍സര്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തെ ആര്‍സിസി മാത്രമാണ് സൗകര്യമുള്ള ആശുപത്രി. തലശേരിയിലെ മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്തരകേരളത്തിന് ആശ്വാസം പകരുന്നുണ്ടെങ്കിലും പൂര്‍ണതോതിലേക്ക് വികസിച്ചിട്ടില്ല. ഇതു രണ്ടും കഴിഞ്ഞാല്‍ ചെന്നൈയിലോ വെല്ലൂരോ മുംബൈയിലോ ഹൈദരാബാദിലോ ഡല്‍ഹിയിലോ മാത്രമാണ് വിദഗ്ധ ചികിത്സ. ഇവിടത്തെ ഭാരിച്ച ചെലവ് സാധാരണക്കാര്‍ക്ക് തീര്‍ത്തും അപ്രാപ്യം. ചികിത്സാ സൗകര്യങ്ങള്‍ പരിമിതം രാജ്യത്ത് മുന്നൂറോളം ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 40 ശതമാനവും പരിമിതമായ സൗകര്യം മാത്രമുള്ളവയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയുടെ ചികിത്സാരംഗത്ത് വലിയ മാറ്റം വരുത്താന്‍ പലപ്പോഴായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ല. ഡോക്ടര്‍- രോഗി അനുപാതം 1:1000 ആക്കുമെന്ന പ്രഖ്യാപനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ലക്ഷ്യം കണ്ടിട്ടില്ല. കേരളത്തില്‍ എല്ലാ ജില്ലയിലും ക്യാന്‍സര്‍ സെന്ററുകള്‍ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിനാവശ്യമായ ബജറ്റ് വിഹിതമൊന്നും ഇതുവരെ നീക്കിവച്ചിട്ടില്ല. കൊച്ചിയില്‍ തുടങ്ങുമെന്നു പറഞ്ഞ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും അനിശ്ചിതത്വത്തിലാണ്. ടാറ്റ മെമ്മോറിയല്‍ മുംബൈ, ക്വിദ്വായി മെമ്മോറിയല്‍ ഓങ്കോളി ഇന്‍സ്റ്റിറ്റ്യൂട്ട് ബംഗളൂരു, ഹിന്ദുജ നാഷണല്‍ ഹോസ്പിറ്റല്‍ മുംബൈ, അപ്പോളോ ക്യാന്‍സര്‍ ഹോസ്പിറ്റല്‍ ചെന്നൈ, ആര്‍സിസി തിരുവനന്തപുരം, ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടയാര്‍, സിഎംസി വെല്ലൂര്‍, സത്യസായി സൂപ്പര്‍ സ്പെഷ്യാലിറ്റി ബംഗളൂരു, മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലശേരി ഇതൊക്കെയാണ് രാജ്യത്തെ മികച്ച ചികിത്സാകേന്ദ്രങ്ങള്‍. നമ്മുടെ ക്യാന്‍സര്‍ ചികിത്സാരംഗം വിപുലപ്പെടുത്തേണ്ട സമയം അതക്രമിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്താകെ മികച്ച ചികിത്സയ്ക്ക് സൗകര്യം ഉണ്ടാക്കണം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ 50 ശതമാനം രോഗികളും രക്ഷപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നിട്ടും എന്തേ തുടക്കത്തില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാന്‍ ജനകീയസര്‍ക്കാരുകള്‍ അമാന്തിച്ചുനില്‍ക്കുന്നു എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം. (അവസാനിച്ചു) - See more at: http://www.deshabhimani.com/newscontent.php?id=454350#sthash.H01ehVIa.dpuf

ക്യാന്‍സര്‍ ചികിത്സയും മരുന്നുകളുടെ അമിതവിലയും - ഡോ. ബി ഇക്ബാല്‍


Posted on: 15-May-2014 11:39 PM ക്യാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ വമ്പിച്ച കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഏതാനും ദശാബ്ദക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യകാലത്ത് ശസ്ത്രക്രിയയായിരുന്നു പ്രധാന ചികിത്സ. പിന്നീട് റേഡിയേഷന്‍ ചികിത്സയിലും ഔഷധചികിത്സയിലും വലിയ മുന്നേറ്റം നടന്നതിന്റെ ഫലമായി പരിമിതമായ ശസ്ത്രക്രിയ+ റേഡിയേഷന്‍+ ഔഷധചികിത്സ എന്നതിലേക്ക് മാറി. ഫലസിദ്ധി കൂടിയ, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ നവീന മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതോടെ ക്യാന്‍സര്‍ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ചികിത്സവഴി സംഭവിക്കാനിടയുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. പല ക്യാന്‍സര്‍ രോഗങ്ങളും മുന്‍കാലങ്ങളെപ്പോലെ ഭയപ്പെടേണ്ട രോഗമല്ലാതായി മാറി. ഔഷധചികിത്സയ്ക്കു വേണ്ടിവരുന്ന മരുന്നുകളുടെ അതിഭീമമായ വിലയാണ് ക്യാന്‍സര്‍ രോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം. എയ്ഡ്സ് ചികിത്സയ്ക്ക് ഫലപ്രദമായ മരുന്നു കണ്ടുപിടിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമമുപയോഗിച്ച് എയ്ഡ്സിനുള്ള വിലകൂടിയ മരുന്നുകള്‍ തുച്ഛമായ വിലയ്ക്ക് ഉല്‍പ്പാദിപ്പിച്ച് ലോകമാര്‍ക്കറ്റില്‍ എത്തിച്ചു. ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് വന്‍കിട കമ്പനികള്‍ 15,000 ഡോളറിന് മാര്‍ക്കറ്റ് ചെയ്തിരുന്ന മരുന്നുകള്‍ ഇന്ത്യന്‍ കമ്പനികള്‍ കേവലം 135 ഡോളറിനാണ് വിറ്റത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും എയ്ഡ്സ് നിയന്ത്രണവിധേയമായത് ഇന്ത്യന്‍ കമ്പനികള്‍ കുറഞ്ഞ വിലയ്ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കിയതുകൊണ്ടാണ്. എന്നാല്‍, ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ 2005 മുതല്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് പഴയതുപോലെ വിദേശകമ്പനികളുടെ പേറ്റന്റ് മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വിദേശകമ്പനികളുടെ വിലയേറിയ ക്യാന്‍സര്‍ മരുന്നുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്ന സ്ഥിതിയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് പ്രഖ്യാപിച്ച ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ പുതുതായി പേറ്റന്റ് ചെയ്യപ്പെട്ട ക്യാന്‍സര്‍ മരുന്നുകള്‍ വരികയുമില്ല. മിക്ക ക്യാന്‍സര്‍ മരുന്നുകളും ഒറ്റക്കമ്പനിമാത്രമായി ഉല്‍പ്പാദിപ്പിക്കുന്ന കുത്തക വിപണന മരുന്നുകളുമാണ്. ചില ക്യാന്‍സര്‍ മരുന്നുകളുടെ വില നോക്കുക (പട്ടിക). ചികിത്സയുടെ മൊത്തം ചെലവ് എത്രയോ കൂടുതലായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഇടത്തരക്കാര്‍ക്കുമാത്രമല്ല, സമ്പന്നര്‍ക്കുപോലും താങ്ങാനാവാത്ത വിലയാണ് ക്യാന്‍സര്‍മരുന്നുകള്‍ക്ക്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലുള്ള നിര്‍ബന്ധിത ലൈസന്‍സ് എന്ന വ്യവസ്ഥ പ്രയോഗിച്ച് പേറ്റന്റ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് അതിനുള്ള അനുമതി കൊടുക്കുകമാത്രമാണ് തല്‍ക്കാലം മരുന്നുകളുടെ വില കുറയ്ക്കാന്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗം. ഔഷധങ്ങളുടെ അമിതവില, ഔഷധ ദൗര്‍ലഭ്യം, രാജ്യത്തിന്റെ ആവശ്യാനുസരണം മരുന്നുല്‍പ്പാദിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്ത അവസ്ഥ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളില്‍ മരുന്നുല്‍പ്പാദിപ്പിക്കാതിരിക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ലൈസന്‍സ് പ്രകാരം പേറ്റന്റ് എടുക്കാത്ത കമ്പനികള്‍ക്ക് മരുന്നുല്‍പ്പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് ഓഫീസിനു നല്‍കാനാവും. മലയാളിയായ മുന്‍ പേറ്റന്റ് കണ്‍ട്രോളര്‍ പി എച്ച് കുര്യന്‍ ഇക്കാര്യത്തില്‍ മാതൃകയും കാട്ടിയിട്ടുണ്ട്. ജര്‍മന്‍ കമ്പനിയായ ബേയര്‍ കോര്‍പറേഷന്‍ നെക്സാവര്‍ എന്ന കമ്പനി നാമത്തില്‍ വില്‍ക്കുന്ന സൊറാഫെനിബ് റ്റൊസിലേറ്റ് എന്ന വൃക്ക, കരള്‍ ക്യാന്‍സറിനുള്ള മരുന്നുല്‍പ്പാദിപ്പിക്കാനുള്ള അവകാശം നാറ്റ്കോ എന്ന ഇന്ത്യന്‍ കമ്പനിക്കു നല്‍കിയാണ് കുര്യന്‍ ഉത്തരവിറക്കിയത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് നെക്സാവര്‍ ഉപയോഗിക്കുമ്പോള്‍ ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയും ഒരു വര്‍ഷത്തേക്ക് 33,65,136 രൂപയും ചെലവുവരും. നാറ്റ്കോയുടെ മരുന്നുപയോഗിച്ചാല്‍ ഒരുമാസത്തെ ചികിത്സയ്ക്ക് കേവലം 8800 രൂപ മാത്രമാണ് ചെലവ്. പിന്നീട് സിപ്ല, നാറ്റ്കോയുടെ മരുന്നിലും കുറഞ്ഞവിലയ്ക്ക് ഇതേ മരുന്ന് മാര്‍ക്കറ്റ് ചെയ്തു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദ ചികിത്സയ്ക്കാവശ്യമായ ട്രാസ്റ്റുസുമാബ് എന്ന വിഭാഗത്തില്‍പ്പെട്ട മരുന്ന് ഹെര്‍സെപ്റ്റിന്‍ എന്ന പേരില്‍ സ്വിസ് കമ്പനിയായ റോഷ് അമിതവിലയ്ക്ക് വില്‍ക്കുന്നതിനെതിരെ വനിതാസംഘടനകളും ജനകീയാരോഗ്യ പ്രവര്‍ത്തകരും സമരരംഗത്താണ്. ഏറ്റവും ഗുരുതര സ്വഭാവമുള്ളതും സ്തനാര്‍ബുദരോഗികളില്‍ നാലിലൊരാളില്‍ കാണപ്പെടുന്നതുമായ വിഭാഗത്തില്‍പ്പെട്ട ഹെര്‍2+ (ഒഋഞ2+) ചികിത്സയ്ക്കായി ഇപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും ഫലവത്തായ മരുന്നാണ് ട്രാസ്റ്റുസുമാബ്. ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം കീമോതെറാപ്പിയുടെ ഭാഗമായി നല്‍കിയാല്‍ രോഗം കൂടുതല്‍ മൂര്‍ച്ഛിക്കാതെ സുഖകരമായി ജീവിക്കാന്‍ രോഗബാധിതര്‍ക്ക് കഴിയും. ഇന്ത്യയില്‍ അതിവേഗം വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. വര്‍ഷം ഒരുലക്ഷം പേര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കൂടുതലായാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്. മാസത്തിലൊരു കുത്തിവയ്പ് വീതം വര്‍ഷം 12 തവണകളായാണ് ഹെര്‍സെപ്റ്റിന്‍ നല്‍കേണ്ടത്. ഹെര്‍സെപ്റ്റിന്‍ ഒരു കുത്തിവയ്പിനുള്ള വയലിന് 1,10,000 രൂപയാണ് വില. അതായത് ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 13,20,000 രൂപ വേണ്ടിവരും. പിന്നീടവര്‍ വില 92,000 ആയി കുറച്ചു (മൊത്തം ചികിത്സാച്ചെലവ് അപ്പോഴും 11,04,000 രൂപ). ലക്ഷാധിപതികള്‍ക്കുമാത്രം താങ്ങാന്‍ കഴിയുന്ന ഹെര്‍സെപ്റ്റിന്‍ അമിതവില കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ എം ക്യൂര്‍ ഫാര്‍മയുമായി 2012 ആഗസ്തില്‍ റോഷ് വാണിജ്യകരാറിലേര്‍പ്പെട്ടു. തുടര്‍ന്ന് എം ക്യൂര്‍ ഫാര്‍മ അവരുടെ ബ്രാന്‍ഡ് മരുന്ന് ഹെര്‍ക്ലോണ്‍ എന്ന പേരില്‍ ഒരു വയലിന് 72,000 രൂപയ്ക്ക് മാര്‍ക്കറ്റ് ചെയ്യാനാരംഭിച്ചു. അപ്പോഴും ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 8,64,000 രൂപ ചെലവിടേണ്ടിവരും. ട്രാസ്റ്റുസുമാബ് ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ് പ്രയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ പലതും വിദേശകമ്പനികള്‍ ഏറ്റെടുത്ത് തുടങ്ങിയ സാഹചര്യത്തില്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങിനായി പേറ്റന്റ് കണ്‍ട്രോളര്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ മുന്‍കൈയെടുക്കേണ്ടതാണ്. നിര്‍ബന്ധിത ലൈസന്‍സിങ് സാധ്യത പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഇന്ത്യന്‍ ജനതയെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ഗവേഷണംചെയ്ത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിക്കണം. - See more at: http://www.deshabhimani.com/newscontent.php?id=455236#sthash.LMJKgQbW.dpuf

Saturday, October 5, 2013

"ഹൈപ്പര്‍ തൈറോയ്ഡിസം" - ഡോ. ആര്‍ വി ജയകുമാര്‍, എഐഎംഎസ്



Courtesy : Deshabhimani : Posted on: 03-Oct-2013 10:02 AM

കഴുത്തിന്റെ മുന്‍ഭാഗത്തു സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന രണ്ട് പ്രധാന ഹോര്‍മോണുകളാണ് തൈറോക്സിന്‍ അഥവാ ഠ4, ട്രൈ അയഡോ തൈറോക്സിന്‍ അഥവാ ഠ3. ശരീരത്തിന്റെ സകലവിധ ഉപാപചയ പ്രവൃത്തികളും നിയന്ത്രിക്കുന്നതിന്, ഈ ഹോര്‍മോണുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. ഒരു ശിശുവിന്റെ ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്ന വളര്‍ച്ചയുടെ ആരംഭംമുതല്‍, വയസ്സായി മരിക്കുന്നതുവരെ ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം, ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. എന്നാല്‍ ഈ ഹോര്‍മോണ്‍ അമിതമായി ശരീരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗമാകും. ഈ രോഗം സമയത്ത് കണ്ടുപിടിച്ചു ചികിത്സിച്ചാല്‍, ആരോഗ്യം പൂര്‍ണമായി തിരിച്ചുകിട്ടും. അതേസമയം രോഗം യഥാസമയം കണ്ടെത്താതെ മൂര്‍ച്ഛിച്ചാല്‍ ജീവഹാനിവരെ സംഭവിക്കാം.

രോഗം ഉണ്ടാകാനുള്ള കാരണങ്ങള്‍

ഈ രോഗം ഉണ്ടാകുന്നത് പലതരം കാരണംകൊണ്ടാണ്. ഏറ്റവും കൂടുതലായി ഇതു വരുന്നത് "ഗ്രേവ്സ് ഡിസീസ്" കൊണ്ടാണ്. ശരീരത്തിന്റെ പ്രതിരോധശക്തി കാത്തുസൂക്ഷിക്കുന്ന കോശങ്ങളുടെ നിയന്ത്രണം താളംതെറ്റുന്ന ഓട്ടോ ഇമ്യൂണ്‍ രോഗത്തില്‍പ്പെട്ടതാണ്. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ടിഎസ്എച്ച് റിസപ്റ്റര്‍ (ഠടഒ) എന്ന കോശങ്ങള്‍ കൂടുതലായി പ്രവര്‍ത്തിച്ച് അധികമായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉണ്ടാക്കാന്‍ തുടങ്ങും. ഇതുകാരണം ശരീരത്തിന്റെ എല്ലാ അവയവങ്ങളും കൂടുതലായി പ്രവര്‍ത്തിച്ച് ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗം ഉണ്ടാകും. ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിലുള്ള മുഴകള്‍ ചില സമയം കൂടുതല്‍ പ്രവര്‍ത്തനം തുടങ്ങിയാലും, ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാം. ഇതിനെ ടോക്സിക് നോഡുലാര്‍ ഗോയിറ്റര്‍ എന്നു പറയുന്നു. ഇവയെല്ലാം കൂടാതെ ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാനുള്ള വേറൊരു കാരണം, അമിതമായി ആവശ്യമില്ലാതെയുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ കഴിക്കുന്നതുകൊണ്ടാവാം. ഇത് ചിലപ്പോള്‍ ചികിത്സയിലെ ഭാഗമാകാം. അല്ലെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ വണ്ണം കുറയ്ക്കാന്‍വേണ്ടിയുള്ള ദുരുപയോഗംകൊണ്ടാകാം.

രോഗലക്ഷണങ്ങള്‍

ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ഗാസ്ട്രോ ഇന്റെര്‍സ്റ്റൈനല്‍ ട്രാക്കിനെ ബാധിക്കുന്നകൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ മെന്‍സസ് വളരെ കുറയുകയും ഉല്‍പ്പാദനശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും, തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്‍ത്തന്നെ രോഗം ഡയഗ്നോസ്ചെയ്യാന്‍ സാധിക്കും.

രോഗം സ്ഥിരീകരിക്കാന്‍ വേണ്ട പരിശോധനകള്‍

രോഗം സ്ഥിരീകരിക്കുന്നതിനു വേണ്ട, പ്രധാന പരിശോധന രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകള്‍ അളക്കുന്നതാണ്. രക്തത്തിലെ ഠ3യും ഠ4ഉം വളരെ കൂടിയിരിക്കുകയും ഠടഒ എന്ന പിറ്റ്യൂട്ടറി ഹോര്‍മോണ്‍ വളരെ കുറഞ്ഞിരിക്കുകയും ചെയ്യും. ഈ ടെസ്റ്റ്കൊണ്ട് ഹൈപ്പര്‍ തൈറോയ്ഡിസം സ്ഥിരീകരിക്കാം. പക്ഷേ എന്തുകൊണ്ടാണ് ഈ രോഗം വന്നതെന്നു കണ്ടുപിടിക്കുന്നതിന് തൈറോയ്ഡിന്റെ ഐസോടോപ്പ് സ്കാനിങ് എന്ന പരിശോധന ചെയ്യണം. ഈ ടെസ്റ്റ് ചെയ്താല്‍ രോഗം ടോക്സിക് അഡിനോമ ആണോ അതോ ഗ്രേവ്സ് ഡിസിസ് ആണോ എന്നു കണ്ടുപിടിക്കാന്‍ സാധിക്കും.

രോഗത്തിന്റെ ചികിത്സ

രോഗത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രധാനമായും കാര്‍ബിമസോള്‍ എന്ന ഗുളികയാണ് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ ചികിത്സിച്ചുമാറ്റിയശേഷം, രോഗം വരാന്‍ ഉണ്ടായ കാരണത്തിനനുസരിച്ച് ചികിത്സാരീതി മാറും. ഉദാഹരണമായി, ടോക്സിക് അഡിനോമകൊണ്ടാണ് ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടായതെങ്കില്‍ സര്‍ജറിയോ, റേഡിയോ അയഡിന്‍കൊണ്ടുള്ള കരിക്കലോ ചെയ്യണം. ഗ്രേവ്സ് ഡിസിസ് മൂലമുള്ള ഹൈപ്പര്‍ തൈറോയ്ഡിസം ആണെങ്കില്‍ തുടര്‍ച്ചയായി ഗുളികകള്‍ കഴിക്കുകയോ, ഓപ്പറേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ റേഡിയോ അയഡിന്‍കൊണ്ട് ഗ്രന്ഥിയെ കരിച്ചുകളയുകയോ ചെയ്യാം. ഈ മൂന്നുതരം ചികിത്സക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. അതുകൊണ്ട് രോഗിയും ഡോക്ടറും ചര്‍ച്ചചെയ്ത് രോഗിക്ക് ഏറ്റവും പറ്റിയതും സ്വീകാര്യമായതുമായ ചികിത്സാരീതി തെരഞ്ഞെടുക്കുന്നു.

രോഗം കൂടിനില്‍ക്കുമ്പോള്‍ ആഹാരത്തിലെ അയഡിന്റെ അളവ് കുറയ്ക്കുന്നത് നന്നാകും. ഹൈപ്പര്‍ തൈറോയ്ഡ് രോഗം കൂടിനില്‍ക്കുന്ന സമയത്ത്, അയഡൈസ്ഡ് ഉപ്പിനുപകരം കല്ലുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ചുമയ്ക്കുള്ള സിറപ്പുകളും കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന അയഡൈസ്ഡ് ഫില്‍റ്ററുകളും ഉപയോഗിക്കാന്‍പാടില്ല. സാധാരണയായി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞുപോകാതിരിക്കാന്‍വേണ്ടി അയഡിന്‍ അത്യാവശ്യമായി കഴിക്കണമെന്ന് ഉപദേശിക്കുന്നതിന് വിപരീതമായ ഉപദേശമാണ്, ഹൈപ്പര്‍ തൈറോയ്ഡ് രോഗത്തിന് നിര്‍ദേശിക്കുന്നത്. പലര്‍ക്കും ഈ രോഗം കുറേ നാളുകള്‍ പിന്നിട്ടാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുകയും അവസാനം ഇതിന്റെ എതിര്‍രോഗമായ ഹൈപ്പോ തൈറോയ്ഡിസത്തില്‍ ചെന്നുചേരുകയും ചെയ്യും. അതുകൊണ്ട് ഈ രോഗം വന്ന് പൂര്‍ണമായി മാറിയാലും ആണ്ടിലൊരിക്കല്‍ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ ടെസ്റ്റ്ചെയ്യുന്നത് അത്യാവശ്യമാണ്.

- See more at: http://www.deshabhimani.com/newscontent.php?id=360564#sthash.ieY1doCu.dpuf

Thursday, September 26, 2013

ഹൃദയങ്ങള്‍ക്ക് കരുത്തേകാം - ഡോ. ജോര്‍ജ് തയ്യില്‍



Courtesy : Deshabhimani : Kilivathil Dated 26-09-2013

ആയുസ്സിന്റെ പുസ്തകത്തില്‍ നിങ്ങളുടെ ഇപ്പോഴത്തെ വയസ്സ് എത്രയെന്നറിയാന്‍ മാര്‍ഗമുണ്ടോ? എളുപ്പത്തിലറിയാം. നിങ്ങളുടെ ഹൃദയത്തിന്റെ പ്രായമെത്രയെന്ന് അറിഞ്ഞാല്‍ മതി. ജനനത്തീയതി കൂട്ടിക്കുറച്ചെടുക്കുന്നതല്ല നിങ്ങളുടെ ഇപ്പോഴത്തെ യഥാര്‍ഥ പ്രായം. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യ-രോഗ സ്ഥിതി അടിസ്ഥാനമാക്കി കണക്കുകൂട്ടിയെടുക്കേണ്ടതാണ്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് വാലന്റിന്‍ ഫുസ്റ്ററിന്റെ അഭിപ്രായത്തില്‍, ബാഹ്യമായി കാണുന്ന പ്രായത്തെക്കാള്‍ ഉള്ളില്‍ സ്പന്ദിക്കുന്ന ഹൃദയത്തിന്റെ യഥാര്‍ഥ വയസ്സുതന്നെയാണ് ആയുസ്സ് നിര്‍ണയിക്കുന്നത്. സഥിരമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന അറുപതുകാരന്റെ ഹൃദയത്തിന് വ്യായാമവിമുഖനായ ഇരുപതുകാരന്റെ ഹൃദയത്തോടൊപ്പം ശക്തിയും ഊര്‍ജസ്വലതയും ഉണ്ട്.

എല്ലാവര്‍ഷവും സെപ്തംബര്‍ 29 "ലോക ഹൃദയദിന"മായി ആചരിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും സ്ത്രീകളുടെയും കുട്ടികളുടെയും ഹൃദയാരോഗ്യസംരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തിനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഊന്നല്‍നല്‍കുന്നത്. ഹൃദയാരോഗ്യത്തെ കാര്‍ന്നുതിന്നുന്ന അപകട ഘടകങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ അറിവു ലഭിക്കാന്‍ നടത്തിയ ആദ്യ പഠനം ബൃഹത്തായ "ഫ്രാമിങ്ങാം ഹാര്‍ട്ട് സ്റ്റഡി"യാണ്. നിരന്തരമായി അപകടഘടകങ്ങള്‍ക്ക് അടിമപ്പെട്ടുകഴിഞ്ഞാല്‍ ഹൃദ്രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഏറുമെന്ന വസ്തുത അതോടെ സ്ഥിരീകരിക്കപ്പെടുകയുണ്ടായി. 50 വയസ്സ് ആയിട്ടും അപകടഘടകങ്ങളൊന്നുമില്ലാതെ ജീവിക്കാന്‍ സാധിച്ച 3564 പുരുഷന്മാരെയും 4362 സ്ത്രീകളെയും, രണ്ടോ അതിലധികമോ അപകടഘടകങ്ങളുള്ള മറ്റ് ആള്‍ക്കാരെയും ഉള്‍പ്പെടുത്തി നടത്തിയ "ഫ്രിമിങ്ങാം ഹാര്‍ട്ട് സ്റ്റഡി" വിസ്മയാവഹമായ പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നു. അപകടഘടകങ്ങള്‍ ഒന്നുംതന്നെയില്ലാത്ത പുരുഷന്മാരില്‍ ഹൃദ്രോഗസാധ്യത വെറും അഞ്ചു ശതമാനം മാത്രമായപ്പോള്‍, അതുള്ളവരില്‍ ഹൃദ്രോഗസാധ്യത 69 ശതമാനമായി ഉയര്‍ന്നു. അതുപോലെ സ്ത്രീകളുടെ കാര്യമെടുത്താലും അപകടഘടകങ്ങളില്ലാത്തവരില്‍ ഹൃദ്രോഗസാധ്യത എട്ടു ശതമാനമായപ്പോള്‍ അതുള്ളവരില്‍ 50 ശതമാനമായി ഹൃദ്രോഗഭീഷണി ഉയര്‍ന്നു. കാര്യമായ ആപത്ഘടകങ്ങളില്ലാത്ത പുരുഷന്മാര്‍ക്ക് 11 വര്‍ഷവും സ്ത്രീകള്‍ക്ക് എട്ടുവര്‍ഷവും മറ്റുള്ളവരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതലായി ലഭിച്ചു.

ഹൃദ്രോഗം പണക്കാരെക്കാളുപരി പാവങ്ങളെ കൂടുതലായി രോഗാതുരമാക്കുന്ന പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് പുതിയ കണ്ടുപിടിത്തം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. കെ ശ്രീനാഥ് റെഡ്ഡിയുടെ അഭിപ്രായത്തില്‍ ഹൃദ്രോഗത്തിന്റെ പീഡകള്‍ കൂടുതല്‍ അനുഭവിക്കുന്നതും മരിക്കുന്നതും സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍തന്നെ. ഹൃദയധമനീ രോഗങ്ങള്‍മൂലം ലോകത്ത് ഓരോവര്‍ഷവും മരിക്കുന്നവരില്‍ 80 ശതമാനം പേരും സാമ്പത്തികശേഷി കുറഞ്ഞ പാവപ്പെട്ട രാജ്യങ്ങളിലുള്ളവരാണെന്നോര്‍ക്കണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെയാണ് കൂടുതലായി ബാധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചതെന്നു കാണാന്‍ കഴിഞ്ഞു. "പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ"യുടെ പ്രസിഡന്റുകൂടിയായ ശ്രീനാഥ് റെഡ്ഡി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍, വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞവരില്‍ ഹൃദ്രോഗസാധ്യത ആനുപാതികമായി അധികരിക്കുന്നതായി കണ്ടു. ഇക്കൂട്ടരില്‍ ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തത അവശ്യഘടകങ്ങളുടെ ഗൗരവം അറിയിക്കുന്നതിനും അവയെ കാലോചിതമായി പ്രതിരോധിക്കുന്നതിനും വിലങ്ങുതടിയായി നിന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇക്കൂട്ടരില്‍ വളരെ ഉയര്‍ന്നുകണ്ടു.

സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍ നല്ലയിനം എണ്ണകളും കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും സുലഭമായി ഉപയോഗിക്കുകയും കൂടുതലായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ കൂടുതലായി പുകവലിക്കുകയും പോഷകകുറവുള്ള ആഹാരം ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 40 വര്‍ഷമായി വികസ്വരരാജ്യങ്ങളില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്പിലും അമേരിക്കയിലും ഏറെപ്പേരുടെ ജീവന്‍ അപഹരിച്ച വാതപ്പനിമൂലമുള്ള ഹൃദ്രോഗാവസ്ഥകള്‍ ഇപ്പോള്‍ അവിടങ്ങളില്‍ കാണാനില്ലെന്നുതന്നെ പറയാം. ഇന്ത്യയിലെ സ്ഥിതിയെടുത്താല്‍, കേരളം, തമിഴ്നാട് തുടങ്ങിയ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ വാതപ്പനി (റുമാറ്റിക് ഫീവര്‍) ഉണ്ടാകുന്നവരുടെ എണ്ണം താതമ്യേന കുറഞ്ഞുകാണുമ്പോള്‍, വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയും കുറഞ്ഞ ബിഹാറിലും ഒറീസയിലും ഉത്തര്‍പ്രദേശിലും ഈ രോഗാതുരത അധികരിച്ചുകാണുന്നു. ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രതിഭാസം ഗര്‍ഭിണികളുടെ പോഷണമൂല്യം കുറഞ്ഞ ഭക്ഷണക്രമമാണ്. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറവാണ് കഴിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കും. പ്രതികൂലമായ "ജനിതക പ്രോഗ്രാമിങ്" ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടിവന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതക പ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍ എന്നീ രോഗാതുരതകള്‍ ഉണ്ടാകാനുള്ള സാധ്യതയേറുന്നു. അസാംക്രമിക രോഗങ്ങള്‍മൂലം ഭൂമുഖത്ത് പ്രതിവര്‍ഷം 36 ദശലക്ഷം ആള്‍ക്കാരാണ് മൃതിയടയുന്നത്. ഹൃദയധമനീരോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍.

ലോകത്ത് മൂന്നില്‍ രണ്ടു മരണവും ഇവകൊണ്ടുതന്നെ. ഇപ്പോഴുള്ള സാഹചര്യം തുടര്‍ന്നാല്‍ വരും ദശകത്തില്‍ അസാംക്രമിക രോഗങ്ങള്‍മൂലമുള്ള മരണസംഖ്യ 15 ശതമാനമായി ഉയര്‍ന്ന് പ്രതിവര്‍ഷം 44 ദശലക്ഷംപേര്‍ മൃത്യുവിനിരയാകുന്ന അവസ്ഥവരും. ഈ അപകടനില തരണംചെയ്യാനുള്ള ദൃഢനിശ്ചയവുമായാണ് ജനീവയില്‍ നടന്ന 65-ാം "വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി" അടിയന്തര തീരുമാനവുമായി മുന്നോട്ടുവന്നത്. 2025ഓടെ അസാംക്രമികരോഗങ്ങള്‍മൂലമുള്ള മരണസംഖ്യ 25 ശതമാനം കുറയ്ക്കണം. ആകെയുള്ള അസാംക്രമികരോഗങ്ങളില്‍ പകുതിയും (17.3 ശതമാനം) ഹൃദയധമനീ രോഗങ്ങളാണ്. ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിനടിമപ്പെടുന്നതോടെ 20 ശതമാനത്തിലധികം ചെലവാണ് കൂടുതലായി കുടുംബത്തിലുണ്ടാകുന്നത്. സാധാരണക്കാരന് ഇത് താങ്ങാനാവാത്ത ഭാരംതന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു നശിക്കുന്നതിനെക്കാള്‍ ഭേദം രോഗംവരാതെ നോക്കുകയാണ്. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80-90 ശതമാനംവരെ തടയാന്‍ സാധിക്കുമെന്ന യാഥാര്‍ഥ്യം നിരവധി ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അത്യാപത്കരമായി വര്‍ധിച്ചുവരുന്ന ഹൃദ്രോഗബാധയുടെ കാരണങ്ങള്‍ തേടി നടത്തിയ ബൃഹത്തായ "ഇന്ത്യന്‍ ഹാര്‍ട്ട് വാച്ച് സ്റ്റഡി (കിറശമി ഒലമൃേ ണമരേവ ടേൗറ്യ)യുടെ ഫലങ്ങള്‍ കഴിഞ്ഞ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിച്ചു. വ്യത്യസ്തമായ ജീവിത-ഭക്ഷണ ശൈലികള്‍ എപ്രകാരം ഹൃദ്രോഗബാധയെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠനവിഷയം. അമേരിക്ക, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളിലേതിനെക്കാള്‍ അധികമായി അവശ്യ ഘടകങ്ങളുടെ അതിപ്രസരം ഇവിടെ ഉണ്ടെന്നു കണ്ടെത്തി. 79 ശതമാനം പുരുഷന്മാരും 83 ശതമാനം സ്ത്രീകളും ശാരീരികമായി ഒരു അധ്വാനവുമില്ലാത്ത ജോലികളിലേര്‍പ്പെട്ട് വ്യായാമരഹിതരായി ജീവിതം നയിക്കുന്നു. 51 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും കൊഴുപ്പോടെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നു. 60 ശതമാനം പുരുഷന്മാരും 57 ശതമാനം സ്ത്രീകളും ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നില്ല. അതുപോലെ അമിതവണ്ണം, ദുര്‍മേദസ്, പുകവലി, പ്രമേഹം എല്ലാം ഇന്ത്യക്കാരില്‍ അതിരുകടക്കുന്നതായി പഠനത്തില്‍ കാണാന്‍കഴിഞ്ഞു.

ഹൃദ്രോഗത്തെ പടിപ്പുറത്തു നിര്‍ത്താന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പല കര്‍മപരിപാടികളും മുന്നോട്ടുവയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് പ്രതിരോധമാര്‍ഗങ്ങള്‍ ഊര്‍ജസ്വലമാക്കണം. രോഗാതുരത തുടങ്ങുന്നതുമുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള ദീര്‍ഘകാലയളവിലാണ് പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമാക്കേണ്ടത്. രോഗലക്ഷണങ്ങള്‍ തുടങ്ങിയാല്‍ പിന്നെ പലപ്പോഴും ഹൃദ്രോഗതീവ്രത പിടിച്ചാല്‍കിട്ടില്ല. പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയെപ്പറ്റി ബോധവാന്മാരാകണം. എന്തുംവരട്ടെ ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും ഉണ്ടല്ലോ എന്ന മിഥ്യാധാരണ മാറ്റണം. ഈ ചികിത്സകളൊന്നും ഒന്നിന്റെയും സമ്പൂര്‍ണ പരിഹാരമല്ല. പാച്ച്വര്‍ക്കുകള്‍ മാത്രം. യാഥാര്‍ഥ ചികിത്സ രോഗത്തെ തടയുന്ന മാര്‍ഗങ്ങള്‍തന്നെ.

(ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി സംസ്ഥാന പ്രസിഡന്റുംഎറണാകുളം ലൂര്‍ദ് ഹോസ്പിറ്റലില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റുമാണ് ലേഖകന്‍)

Friday, April 26, 2013

മരുന്നു പരീക്ഷണം: 7 വര്‍ഷത്തില്‍ 2, 644 പേര്‍ കൊല്ലപ്പെട്ടു


(Courtesy : http://www.deshabhimani.com/newscontent.php?id=291158) Posted on: 26-Apr-2013 01:14 AM ന്യൂഡല്‍ഹി: രാജ്യത്ത് മനുഷ്യരില്‍ മരുന്നുപരീക്ഷണം നടത്തി മരണം വിതച്ച ബഹുരാഷ്ട്ര കമ്പനികളില്‍ അടുത്തിടെ സുപ്രീംകോടതി പേറ്റന്റ് നിഷേധിച്ച നോവാര്‍ട്ടിസും. നോവാര്‍ട്ടിസ് കഴിഞ്ഞ വര്‍ഷം നടത്തിയ മരുന്നുപരീക്ഷണത്തില്‍ മാത്രം 47 പേര്‍ മരിച്ചു. മരുന്നുപരീക്ഷണത്തിലൂടെ രാജ്യത്ത് ഏഴ് വര്‍ഷത്തിനിടെ 2,644 പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊല്ലപ്പെടുന്നവരുടെ എണ്ണം ബഹുരാഷ്ട്രകമ്പനികള്‍ കുറച്ചുകാട്ടുകയും നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെ ഗിനിപ്പന്നികളായി ഉപയോഗിക്കുന്നതിനെതിരെ ഒരു സര്‍ക്കാരേതര സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സത്യവാങ്മൂലം. 2005 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ 475 മരുന്നുകളുടെ പരീക്ഷണമാണ് രാജ്യത്ത് നടന്നത്. ഇതില്‍ 17 മരുന്നുകള്‍ രാജ്യത്ത് വിപണനം നടത്താന്‍ പിന്നീട് അനുമതി നല്‍കി. ഇക്കാലയളവില്‍ 57,303 പേരെ പരീക്ഷണത്തിന് വിധേയരാക്കാന്‍ പേര് ചേര്‍ത്തു. ഇതില്‍ 39,022 പേരില്‍ പരീക്ഷണം നടത്തി. മരണത്തിന് പുറമേ 11,972 ഗുരുതര പ്രത്യാഘാതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 506 കേസുകള്‍ പരീക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണം വിതച്ച വിദേശ കമ്പനികളില്‍ മുമ്പില്‍ നില്‍ക്കുന്നത് നോവാര്‍ട്ടിസും ബായേഴ്സുമാണ്. നോവാര്‍ട്ടിസിന്റെ അലിസ്കിരിന്‍ എന്ന പേരിലുള്ള മരുന്നിന്റെ പരീക്ഷണത്തിനിടെയാണ് മരണം. നോവാര്‍ട്ടിസിന്റെ അര്‍ബുദ മരുന്നായ ഗ്ലീവക്കിന് പേറ്റന്റ് നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. അര്‍ബുദ മരുന്നില്‍ ആധിപത്യം സ്വന്തമാക്കി രോഗികളെ കൊള്ളയടിക്കാനായിരുന്നു കമ്പനിയുടെ പേറ്റന്റ് അപേക്ഷ. അപേക്ഷ തള്ളിയ കോടതി നടപടി ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്ന് ഉല്‍പ്പാദനം തുടരാന്‍ സഹായകമായി. ബായേഴ്സിന്റെ റിവാറോക്സാബാന്‍ എന്ന മരുന്നിന്റെ പരീക്ഷണം 146 പേരുടെ മരണത്തിനിടയാക്കി. 2008ലെ പരീക്ഷണത്തില്‍ 21 പേര്‍ മരണമടഞ്ഞു. എന്നാല്‍, മരണസംഖ്യ അഞ്ചാണെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതില്‍ത്തന്നെ നഷ്ടടപരിഹാരം നല്‍കാന്‍ തയ്യാറായത് രണ്ട് പേരുടെ ബന്ധുക്കള്‍ക്ക് മാത്രം. ആദ്യം മരണത്തിനിടയാക്കിയെന്ന് ബായേഴ്സ് സമ്മതിച്ച അതേ മരുന്ന് തന്നെ 2010-ല്‍ വീണ്ടും പരീക്ഷിച്ചു. ഇത്തവണ മരണ സംഖ്യ 125 ആയി ഉയര്‍ന്നു. സണ്‍ ഫാര്‍മ കമ്പനിയുടെ മരുന്നുപരീക്ഷണം 12 പേരുടെ മരണത്തിനിടയാക്കി. മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കാന്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചതിലേറെയും വിദേശ കമ്പനികള്‍ക്കാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മരുന്നുപരീക്ഷണം മനുഷ്യരുടെ മരണത്തിനിടയാക്കുമ്പോഴും കേന്ദ്രം തുടരുന്ന നിസ്സംഗതയെ കഴിഞ്ഞ ജനുവരി മൂന്നിന് സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. മരുന്നുപരീക്ഷണം നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. - See more at: http://www.deshabhimani.com/newscontent.php?id=291158#sthash.j0O3Kxha.dpuf

Thursday, April 25, 2013

കടകളില്‍ വിതരണംചെയ്യുന്ന ഐസില്‍ മാരക രാസവസ്തുക്കള്‍


(Courtesy : http://www.deshabhimani.com/newscontent.php?id=290700) സ്വന്തം ലേഖകന്‍ Posted on: 25-Apr-2013 12:55 AM കൊച്ചി: നഗരത്തിലെ ജ്യൂസ് കടകളിലും ബാറുകളിലും വിതരണംചെയ്യുന്ന ഐസില്‍ അമോണിയയും ഫോര്‍മാലിനും അടക്കമുള്ള മാരക രാസവസ്തുക്കള്‍. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ അടങ്ങിയ ഐസ് കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലയിലെ നാല് ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടി. ഐസ് പ്ലാന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷേണായിയുടെ ഉടമസ്ഥതയിലുള്ള തോപ്പുംപടി മൈത്രി ഐസ് പ്ലാന്റും ഇതില്‍ ഉള്‍പ്പെടും. തോപ്പുംപടിയിലുള്ള സരോമ, സിംല, പെരുമ്പാവൂരിലുള്ള ശ്രീ വെങ്കിടേശ്വര എന്നിവയാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. ജില്ലയിലെ വിവിധ ഐസ് പ്ലാന്റുകളില്‍നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോഴാണ് മാരക രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഈ മാസം നാലിനാണ് ഐസ് പ്ലാന്റുകളില്‍നിന്ന് 24 സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ചത്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ അജിത്കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ അബ്ദുള്‍ ജലീല്‍, ജേക്കബ് തോമസ്, ശശികുമാര്‍, ബൈജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. മൃതദേഹം അഴുകാതിരിക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ഫോര്‍മാലിന്‍ അടങ്ങിയ ഐസ് മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുക. അമോണിയ ചേര്‍ക്കുന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഐസ് ഉണ്ടാക്കാം. ഈ ഐസ് പെട്ടെന്ന് അലിഞ്ഞുപോവുകയുമില്ല. അമോണിയ ചേര്‍ത്ത ഐസും മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. മത്സ്യത്തിന് പുതുമ തോന്നാനും ഇത്തരത്തിലുള്ള ഐസ് സഹായിക്കുന്നുണ്ട്. ഇതാണ് കുലുക്കിസര്‍ബ്ബത്ത് പോലുള്ള പാനീയങ്ങളിലും ജ്യൂസുകളിലും ഉപയോഗിക്കുന്നത്. രണ്ട് രാസവസ്തുക്കളും ഉള്ളില്‍ചെല്ലുന്നത് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണംചെയ്തതിന് ഏലൂരിലുള്ള രണ്ട് കുടിവെള്ള വിതരണയൂണിറ്റുകള്‍ പൂട്ടാന്‍ കഴിഞ്ഞ ബുധനാഴ്ച ഭക്ഷ്യസുരക്ഷാവിഭാഗം ഉത്തരവിട്ടിരുന്നു. ടാങ്കറില്‍ കുടിവെള്ളം വിതരണംചെയ്യുന്ന കുറ്റിക്കാട്ടുകരയിലെ സിഗ്മ എന്റര്‍പ്രൈസസ്, ഇബ്രാഹിം എന്നയാളുടെ യൂണിറ്റ് എന്നിവയാണ് പൂട്ടിയത്. ഇവര്‍ ടാങ്കറുകളില്‍ വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന പരിശോധനാറിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തില്‍ കുലുക്കിസര്‍ബ്ബത്ത് വില്‍പ്പന നടത്തുന്ന കടകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം കഴിഞ്ഞയാഴ്ച പരിശോധന നടത്തിയതില്‍ ഐസില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. - See more at: http://www.deshabhimani.com/newscontent.php?id=290700#sthash.aGFxsdlx.dpuf

സസ്യാഹാരികള്‍ക്ക് ഹൃദയാഘാത സാധ്യത 32 ശതമാനം കുറവ്


(Courtesy : http://www.deshabhimani.com/newscontent.php?id=258246) Posted on: 04-Feb-2013 08:52 AM ലണ്ടന്‍: സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ ഹൃദയാഘാത സാധ്യത 32 ശതമാനം കുറവെന്ന് പഠനം. കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ശരീരഭാരം എന്നിവയുടെ കണക്കിലും മാംസാഹാരം ഉപയോഗിക്കുന്നവരേക്കാള്‍ മികച്ച നിലയിലാണ് സസ്യാഹാരികള്‍. ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 44,500 പേരില്‍ നടത്തിയ നിരീക്ഷണ-ഗവേഷണങ്ങളെ ആധാരമാക്കിയാണ് ആരോഗ്യലോകം ഈ നിഗമനങ്ങളിലെത്തിയത്. ഈ കണ്ടെത്തലുകള്‍ അമേരിക്കന്‍ മാസികയായ "ക്ലിനിക്കല്‍ ന്യൂട്രീഷന്‍" പ്രസിദ്ധീകരിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍ ഹൃദയസ്തംഭനം വളരെ വ്യാപകമായ സാഹചര്യത്തിലായിരുന്നു പഠനം. പ്രതിവര്‍ഷം 94,000 പേരാണ് ബ്രിട്ടനില്‍മാത്രം ഹൃദയസ്തംഭനംമൂലം മരിക്കുന്നത്. - See more at: http://www.deshabhimani.com/newscontent.php?id=258246#sthash.z281ZOTm.dpuf

ആഹാരം


(Courtesy : http://www.deshabhimani.com/newscontent.php?id=241797) വില്ലന്മാര്‍: കൊഴുപ്പ്, വിരുദ്ധാഹാരം ആര്യനാട് മോഹനന്‍ Posted on: 21-Dec-2012 12:07 PM ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണം എത്ര പ്രാധാന്യം അര്‍ഹിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ആഹാരം എപ്പോള്‍, എങ്ങനെ ഏത് തരത്തില്‍ എന്നൊക്കെ ആര് ചിന്തിക്കുന്നു? അതിനുമുണ്ട് ക്രമം. ഭക്ഷണത്തിലെ ചിട്ടയും ശീലവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. അമിതവും ഹീനവുമായ ഭക്ഷണം ശരീരത്തിന് ദോഷംചെയ്യും. ഭക്ഷണം ആവശ്യത്തിന് കഴിക്കുക. വിശപ്പ് മാറിയാല്‍ ആഹാരം മതിയാക്കാം. ആമാശയത്തിന്റെ പകുതി മാത്രമേ ഭക്ഷണ നിറയ്ക്കേണ്ടതുള്ളൂ. ബാക്കി കാല്‍ഭാഗം വെള്ളം വേണം. പിന്നീടുള്ള കാല്‍ഭാഗം ഒഴിച്ചിടണം. ഒരിക്കല്‍ കഴിച്ച ആഹാരം ദഹിച്ചശേഷം മാത്രമേ അടുത്തത് കഴിക്കാവൂ. ഒരുദിവസം മൂന്നുനേരത്തെ ഭക്ഷണത്തിന്റെ ആവശ്യകതയേയുള്ളൂ. ശരീരത്തിനാവശ്യമായ ഒരുദിവസത്തെ ഊര്‍ജത്തിന്റെ പ്രധാന ഭാഗം ലഭിക്കേണ്ടത് പ്രഭാതഭക്ഷണത്തില്‍നിന്നാണ്. ബാക്കിയുള്ളതിന്റെ മുപ്പത് ശതമാനം ഉച്ചഭക്ഷണത്തില്‍നിന്നാവാം. അതില്‍ പോഷകങ്ങളും ജീവകങ്ങളുമടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. രാത്രി ഭക്ഷണം കുറച്ചുമതി. രാത്രി പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടോ നിങ്ങള്‍ക്ക്? ആഹാരം കഴിക്കുന്നതിനുമുമ്പ് സ്വയം ചോദിക്കുക. എനിക്ക് വിശക്കുന്നുണ്ടോ? ഇപ്പോള്‍ ഭക്ഷണത്തിന്റെ ആവശ്യമുണ്ടോ? അഥവാ കഴിക്കണമെന്ന് തോന്നിയാലും അത് സാലഡുകളോ പഴച്ചാറുകളോ ആക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെ പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങള്‍ക്കും കൊഴുപ്പ് അവശ്യഘടകമാണ്. എന്നാല്‍, അതിനുവേണ്ടി കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ നമ്മള്‍ വാരിവലിച്ച് കഴിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും. ജീവിതശൈലീ രോഗങ്ങളുടെ അടിസ്ഥാനകാരണം കൊഴുപ്പാണ്. ഫാസ്റ്റ്ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗം മാത്രമാണ് ഇന്നത്തെ പല രോഗങ്ങള്‍ക്കും കാരണം. ശരീരത്തിന് ആവശ്യമായതിന്റെ എത്രയോ ഇരട്ടി കൊഴുപ്പാണ് നാം ഒരോ നേരവും അകത്താക്കുന്നത്. കൊഴുപ്പ് പലതരത്തിലുണ്ട്. ശാരീരികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈസ് എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. കൊളസ്ട്രോളില്‍ നല്ലതും ചീത്തയുമുണ്ട്. സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ ചീത്ത കൊളസ്ട്രോളാണ്. അതാണ് രക്തക്കുഴലിന്റെ ഉള്‍ഭാഗത്ത് അടിഞ്ഞുകൂടുന്നത്. രക്തക്കുഴലിന്റെ സങ്കോചത്തിനും രക്തയോട്ടം കുറയാനും ഇത് കാരണമാകുന്നു. സാന്ദ്രത കൂടിയ എച്ച്ഡിഎല്‍ ധമനികളില്‍ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ നീക്കും. കൃത്യമായി വ്യായാമം ചെയ്യുന്നതുവഴി എച്ച്ഡിഎല്ലിന്റെ അളവ് കൂടും. കൊഴുപ്പ് കൂടുതലുള്ള ഇറച്ചി, മുട്ട, വെണ്ണ, നെയ്യ്, പാല്‍ എന്നിവ പരമാവധി ഒഴിവാക്കുക. നാര് കൂടുതലുള്ള ഭക്ഷണം കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കാം. ആഹാരത്തില്‍ പരസ്പരം ചേരാത്തവയുണ്ട്. ഇവ അറിഞ്ഞ് ഒഴിവാക്കുക. മീന്‍-മോര്, തൈര്-പഴം, തൈര്-ഇറച്ചി എന്നിവ ഹാനികരമായ ഭക്ഷണശീലമാണ്. നിറഞ്ഞ മനസ്സോടെയും സന്തോഷത്തോടെയും വേണം ഭക്ഷണത്തെ സമീപിക്കാന്‍. ആഹാരത്തോടുള്ള വിനയവും പ്രധാനമാണെന്ന് വിശ്വസിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. സംഘര്‍ഷമുള്ള വിഷയങ്ങളോ കാര്യങ്ങളോ ഭക്ഷണത്തിന് മുമ്പിലിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്കെടുക്കരുത്. ഓഫീസ് കാര്യങ്ങളും അവിടത്തെ സംഘര്‍ഷങ്ങളും ഭക്ഷണസമയത്ത് ചര്‍ച്ചയ്ക്കെടുക്കുന്നത് ചിലരുടെ ശീലമാണ്. ഇത് നല്ലതല്ല. രുചിയെപ്പറ്റി കുറ്റപ്പെടുത്തിയും പരിഹസിച്ച് സംസാരിക്കുന്നതും ശരിയല്ല. ഭാര്യയെ കുറ്റപ്പെടുത്താനും കളിയാക്കാനുമുള്ള വേദിയാക്കി തീന്‍മേശയെ മാറ്റരുത്. പിന്നെയവര്‍ക്ക് സന്തോഷത്തോടെ ഭക്ഷണം കഴിക്കാനാകുമോയെന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഭക്ഷണത്തിനുശേഷം സ്നേഹത്തോടെ പറയാം. - See more at: http://www.deshabhimani.com/newscontent.php?id=241797#sthash.F88M8JQL.dpuf

കരളിന് വില്ലനായി എലിവിഷവും


(Courtesy : http://www.deshabhimani.com/newscontent.php?id=279963) അഞ്ജുനാഥ് Posted on: 26-Mar-2013 09:49 AM കൊച്ചി: കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ എലിവിഷം പ്രധാന കാരണമാകുന്നു. ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2006 മുതല്‍ 2013 വരെ കരള്‍രോഗവുമായി ആശുപത്രിയിലെത്തിയവരില്‍ 96 പേര്‍ അറിഞ്ഞോ അറിയാതെയോ എലിവിഷം ഉള്ളില്‍ചെന്നവരാണ്. ഇതില്‍ നല്ലൊരു ശതമാനവും മരിച്ചു. പതിനൊന്നുപേര്‍ക്ക് കരള്‍ മാറ്റിവയ്ക്കലും വേണ്ടിവന്നു. ഇതില്‍ 10 പേര്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നു. എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്ഫൈഡ് ആണ് കരളിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ക്ലിനിക്കല്‍ പ്രൊഫ. ഡോ. എസ് സുധീന്ദ്രന്‍ പറഞ്ഞു. എലിവിഷം അമിതമായ അളവിലാണ് ഉള്ളില്‍ ചെന്നതെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി ഉടന്‍ മരിക്കും. എന്നാല്‍ കുറഞ്ഞ അളവിലാണ് ഉള്ളില്‍ചെല്ലുന്നതെങ്കില്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെയാവും ബാധിക്കുക. ഇതിന്റെ ലക്ഷണങ്ങള്‍ കാണാന്‍ 48 മണിക്കൂര്‍വരെ എടുക്കും. ഇതുമൂലം പലപ്പോഴും ഡോക്ടര്‍മാര്‍ക്കുപോലും പ്രശ്നം കണ്ടുപിടിക്കാന്‍ കഴിയില്ല. എലിവിഷം ഉള്ളില്‍ചെന്ന് എത്തുന്നവര്‍ ചികിത്സകഴിഞ്ഞ് കുഴപ്പമൊന്നുമില്ലാതെ ആശുപത്രി വിട്ടാലും പിന്നീട് കരളിന് പ്രശ്നമുണ്ടാവാം. കരളിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ട് ബോധരഹിതരായ അവസ്ഥയിലാണ് പലരെയും ആശുപത്രിയില്‍ എത്തിക്കുന്നത്. എലിവിഷം ഉള്ളില്‍ചെല്ലുന്നവരില്‍ ഭൂരിഭാഗംപേരും ആത്മഹത്യക്ക് ശ്രമിക്കുന്നവരാണ്. കേരളത്തില്‍ കരള്‍രോഗം വര്‍ധിക്കുന്നതിന് പ്രധാന കാരണം മദ്യപാനംതന്നെയാണ്. മദ്യം കുറഞ്ഞയളവില്‍ കഴിക്കുന്നവര്‍ക്കുപോലും കരള്‍രോഗം വരാം. മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് കരള്‍രോഗത്തിനുള്ള സാധ്യത കൂടുതലാണ്. കേരളത്തില്‍ ആകെയുള്ള കരള്‍രോഗികളില്‍ 35 ശതമാനത്തോളംപേര്‍ മദ്യപാനികളാണ്. 50 ശതമാനത്തോളം നഷ്ടപ്പെട്ടാല്‍പോലും പ്രവര്‍ത്തിക്കുന്ന അവയവമാണ് കരള്‍. മുഴുവന്‍ പ്രവര്‍ത്തനം നിലച്ചാലും വീണ്ടും പുനരുദ്ധാരണത്തിനുള്ള കഴിവ് കരളിനുണ്ട്. ഇതിന് സമയം ആവശ്യമാണ്. എന്നാല്‍ ഇതിന് കാത്തിരുന്നാല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകും. വൃക്കരോഗികള്‍ക്കാണെങ്കില്‍ ഡയാലിസിസ് പോലുള്ള ജീവന്‍രക്ഷാമാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ കരളിന് ഇതില്ല. കരളിന്റെ പുനരുദ്ധാരണത്തിനായി ഡയാലിസിസിനു തുല്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ കരള്‍മാറ്റിവയ്ക്കല്‍ നല്ലൊരു ശതമാനത്തോളം കുറയ്ക്കാനാകും. അമൃത ആശുപത്രിയും ഇത്തരം ഗവേഷണങ്ങളില്‍ പങ്കാളിത്തംവഹിക്കുന്നുണ്ടെന്ന് ഡോ. എസ് സുധീന്ദ്രന്‍ പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=279963#sthash.FAQZ1Zva.dpuf

ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാം


(Courtesy : http://www.deshabhimani.com/newscontent.php?id=288467) Posted on: 19-Apr-2013 09:56 AM ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്ന് ലണ്ടന്‍ മെഡിക്കല്‍ സ്കൂളിലെ ഇന്ത്യന്‍ വംശജ അമൃത അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലില്‍ ഗവേഷക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീറ്റ്റൂട്ടിലെ നൈട്രേറ്റ് ശരീരത്തിലെത്തി നൈട്രിക് ഓക്സൈഡായി മാറുന്നു. നൈട്രിക് ഓക്സൈഡ് രക്തധമനികളുടെ വികാസത്തിന് കാരണമാകുകയും രക്തചക്രമണം സുഗമമാക്കുമെന്നും ഇത് രക്തസമ്മര്‍ദ്ദം കുറയാന്‍ ഇടയാക്കുമെന്നുമാണ് പഠനം. - See more at: http://www.deshabhimani.com/newscontent.php?id=288467#sthash.EBYXTIQJ.dpuf

ഉദരപ്രശ്നങ്ങള്‍ക്ക് പരിഹാരമായി മല്ലിയില


(Courtesy: http://www.deshabhimani.com/newscontent.php?id=290817) Posted on: 25-Apr-2013 10:31 AM ഉദയപ്രശ്നങ്ങള്‍ക്ക് മികച്ച ഔഷധമാണ് മല്ലിയില. കറികള്‍ അലങ്കരിക്കാനായി ചേര്‍ക്കുന്ന മല്ലിയിലയില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ഫ്ളവനോയിഡ് തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. ദഹനം എളുപ്പമാക്കാനും ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാന്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കാനും മല്ലിയിലയിലടങ്ങിയിരിക്കുന്ന ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. - See more at: http://www.deshabhimani.com/newscontent.php?id=290817#sthash.KlSCzvjQ.dpuf

സ്ഥിരമായ ആസ്പിരിന്‍ ഉപയോഗം അന്ധത കൂട്ടും


(Courtesy : Deshabhimani : http://www.deshabhimani.com/newscontent.php?id=242981) Posted on: 24-Dec-2012 03:31 PM ലണ്ടന്‍: തുടര്‍ച്ചയായി ആസ്പിരിന്‍ ഉപയോഗിക്കുന്നത് അന്ധതക്ക് കാരണമാകുമെന്ന് പഠനം. വിസ്കോസിന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയത്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന അന്ധതയെക്കുറിച്ചുള്ള പഠനമാണ് അവരെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിക്കാന്‍ കാരണം. - See more at: http://www.deshabhimani.com/newscontent.php?id=242981#sthash.6yYKctpb.dpuf

Sunday, April 7, 2013

കേരളം മരുന്നുതീനികളുടെ നാട്: ശ്രീമതി ടീച്ചര്‍


(Courtesy : Deshabhimani : Posted on: 07-Apr-2013 10:55 PM) കൊച്ചി: മരുന്നുതിന്ന് ജീവിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. മരുന്നിന്റെ ഉപഭോഗം വര്‍ധിച്ചു. യുവതലമുറ കൂടുതലായി മരുന്ന് ഉപയോഗിക്കുന്ന സ്ഥിതിയായി. ഡോ. ബി ഇക്ബാല്‍ എഴുതിയ "ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന്" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. കേരളീയര്‍ മരുന്ന് ഭക്ഷണംപോലെയാണ് ഉപയോഗിക്കുന്നത്. അതിനനുസരിച്ച് മരുന്നിന്റെ പേരിലുള്ള ചൂഷണവും വര്‍ധിച്ചു. വികസിത രാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍വരെ ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഔഷധവിപണിയായി ഇന്ത്യയെ മാറ്റിയിക്കുകയാണ്. ജീവന്‍ കൊടുക്കാനുള്ള മരുന്ന് മനുഷ്യന്റെ നാശത്തിലേക്ക് വഴിതെളിക്കുന്ന സ്ഥിതിയാണുള്ളത്. മരുന്ന് നിരോധിക്കപ്പെടേണ്ടതാണെന്ന വസ്തുത ആശങ്കാജനകമാണ്. മരുന്നിന്റെ ഗുണനിലവാരത്തകര്‍ച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. മനുഷ്യന് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതുപോലെ ആവശ്യമായ മരുന്ന് ലഭ്യക്കാനുള്ള സാഹചര്യവും ഉറപ്പാക്കണം. ജനറിക് മരുന്നുകളുടെ സൗജന്യവിതരണം പ്രഖ്യാപനം മാത്രമായി ഒതുങ്ങി. സൗജന്യനിരക്കില്‍ മരുന്ന് വിതരണംചെയ്യാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. സാധാരണക്കാര്‍ക്ക് സൗജന്യമായി മരുന്നും ചികിത്സയും ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിന് തല്‍സ്ഥാനത്തു തുടരാന്‍ അവകാശമില്ലെന്നും ശ്രീമതി പറഞ്ഞു. ഔഷധമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുസ്തകം പ്രകാശനംചെയ്ത് പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസാധനംചെയ്ത പുസ്തകത്തിന്റെ ആദ്യ വില്‍പ്പന ഡോ. സി കെ രാമചന്ദ്രനു നല്‍കി ഡോ. സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു. വേണുഗോപാല്‍ രാജ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ എസ് ഡേവിഡ് സംസാരിച്ചു. എം കെ പ്രസാദ് അധ്യക്ഷനായി. കാവുമ്പായി ബാലകൃഷ്ണന്‍ സ്വാഗതവും ടി കെ ദേവരാജന്‍ നന്ദിയും പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=284331#sthash.ieK7t6Si.dpuf

കേരളത്തില്‍ കുട്ടികളിലടക്കം രക്താതിസമ്മര്‍ദ്ദം ഏറുന്നു


(Courtesy Deshabhimani : Posted on: 07-Apr-2013 10:33 PM) കൊച്ചി: കേരളത്തിലെ കുട്ടികളില്‍ രക്താതിസമ്മര്‍ദം കൂടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഠനഭാരവും വ്യായാമക്കുറവും ഉപ്പ് അധികമുള്ള ഭക്ഷണവും കുട്ടികളില്‍ രക്താതിസമ്മര്‍ദം കൂടാന്‍ കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളില്‍ 90 ശതമാനവും ആണ്‍കുട്ടികളില്‍ 80 ശതമാനവും തുടര്‍ച്ചയായി അഞ്ചു മിനിറ്റ്വ്യായാമംചെയ്യാന്‍ കഴിയാത്തവരാണ്. ഇതില്‍ പകുതിയിലധികവും രക്താതിസമ്മര്‍ദം ഉള്ളവരുമാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഭാരവാഹിയും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ഹൃദ്രോഗവിദഗ്ധനുമായ ഡോ. എസ് ശിവശങ്കരന്‍ പറഞ്ഞു. കേരളീയര്‍ ശരീരത്തിന് ആവശ്യമുള്ളതിന്റെ ആറുമുതല്‍ ഏഴിരട്ടിവരെ ഉപ്പ് അധികമായി ഉപയോഗിക്കുന്നു. മുതിര്‍ന്ന ഒരാള്‍ പരമാവധി അഞ്ചുഗ്രാം ഉപ്പു മാത്രമേ ഒരു ദിവസം ഉപയോഗിക്കാവൂ. എന്നാല്‍ കേരളത്തില്‍ മുതിര്‍ന്ന ഒരാള്‍ ദിവസവും 25 മുതല്‍ 35 ഗ്രാം വരെ ഉപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 30.5 ശതമാനംപേരിലും ഉപ്പിന്റെ അമിതോപയോഗംമൂലം രക്താതിസമ്മര്‍ദം ഉണ്ടാവുകയും ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, ആമാശയക്യാന്‍സര്‍, ആസ്ത്മ എന്നിവയുണ്ടാകുയും ചെയ്യുന്നു. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 35 മുതല്‍ 40 ശതമാനംവരെയുള്ളവര്‍ക്ക് രക്താതിസമ്മര്‍ദമുണ്ട്. സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, നൂഡില്‍സ്, ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, ഉപ്പിന്റെ അംഗം കൂടിയ വറുത്ത ഭക്ഷണം, സംസ്കരിച്ച ഇറച്ചി, അമോണിയം കലര്‍ത്തിയ മത്സ്യം എന്നിവയുടെ ഉപയോഗത്തിലൂടയാണ് ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നത്. ഇത്തരം ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇതാണ് രക്താതിസമ്മര്‍ദം പിടിപെടുന്നവരുടെ എണ്ണം കൂടാന്‍ കാരണം. ഉപ്പിന്റെയും ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുടെയും ഉപയോഗം കുറയ്ക്കുക, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുളപ്പിച്ച ധാന്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ദിവസവും വ്യായാമംചെയ്യുക എന്നിവയിലൂടെ രക്താതിസമ്മര്‍ദം തടയാന്‍ കഴിയും. - See more at: http://www.deshabhimani.com/newscontent.php?id=284257#sthash.R8RtljKr.dpuf

Monday, February 25, 2013

Foreign aid 1.6% of India's total health spend: Study


Courtesy : Times of India (ByRema Nagarajan, TNN) | Feb 25, 2013, 06.52 AM IST International aid for health may be in billions of dollars, but it is a fraction of what most recipient country governments spend on healthcare for their people. For instance, the $775 million that India got as development assistance in health (DAH) in 2010, though not a small amount by any measure, was just 1.6% of what the both centre and state governments put together spent on public health. India received the highest amount as DAH in absolute terms, the fact that it was a fraction of what the government spent is significant considering that government spending on health is itself a mere 32% of the total health expenditure in India, the remaining 68% coming out of people's own pockets. Hence, out of the total expenditure on health in India in 2010, foreign aid was a mere 1.6%. Moreover, in per capita terms, foreign aid for health to India was among the lowest in the world, a mere 63 cents per person annually. In 2010, while the total global DAH was $28.2 billion, the government's health expenditure of the countries receiving the DAH was more than 18 times higher at $521 billion. Thus, international aid was just 5.4% of the total spending on health by governments of recipient countries. This was revealed in a recent report titled "Financing Global Health 2012: The End of the Golden Age?" brought out by the Institute for Health Metrics and Evaluation, University of Washington. This is IHME's fourth annual report on global health expenditure between 1990 and 2010. DAH includes both financial and in-kind contributions for activities aimed at improving health in low- and middle-income countries. This includes financial DAH from bilateral development agencies including the World Bank (IDA and IBRD), Asian Development Bank (ADB), African Development Bank, Inter-American Development Bank, Global Fund to Fight AIDS, Tuberculosis and Malaria (GFATM), the Global Alliance for Vaccines and Immunisation (GAVI), and the Bill and Melinda Gates Foundation (BMGF). Countries receiving largest aid- top 20 Country Foreign aid (in million US dollar 2010) Foreign aid per capita (in US dollar) India 775 0.6 Tanzania 722 16 Ethiopia 704 8.2 Nigeria 699 4.4 Kenya 615 15 South Africa 589 11.6 Mozambique 449 19.1 Uganda 432 12.8 Congo, DR 346 5.1 Rwanda 305 29.6 Afghanistan 285 9.8 Zambia 285 21.4 Turkey 268 3.5 Pakistan 261 1.4 Vietnam 252 2.8 Bangladesh 251 1.5 Indonesia 245 1 China 239 0.2 Colombia 222 4.8 Ghana 214 8.7 (Source: Report of Institute for Health Metrics and Evaluation, University of Washington) For most countries receiving DAH, it constituted less than 10% of total spending by governments. This was true across most of South America, North Africa, and Asia. Governments in East Asia- primarily China - disbursed the most on health, at $159.6 billion in 2010. South Asia, which accounts for one-fifth of the world's population, shows the least government expenditure on health, a mere $22 billion. Barring Sri Lanka and India, in all other South Asian countries, foreign aid for health accounts for over 10% of public health expenditure. Pakistan and Bangladesh received about $1.5 per capita from global health funds or a total DAH of $261 million and $251 million respectively. In China, the DAH per capita is less than 20 cents. However, in certain countries in Asia and Western and Southern Africa, global health funds given to governments of countries amounted to more than half of total government health expenditure. The report warned against the reliance of these health systems on DAH in light of the decreasing level of DAH for governments from 2008 to 2010. Over time, global development funds for health have flowed increasingly to NGOs. In 1995, DAH was mainly distributed to governments; NGOs received approximately $30 million, 2.4% of the total global health funds earmarked to be given to either governments or NGOs. By 2010, DAH for NGOs made up 65.3% of that total, with DAH funding for NGOs over that year amounting to more than $7.8 billion, which is $3.7 billion higher than DAH to governments in the same year.

Tuesday, February 12, 2013

'പ്രകൃതി ജീവനം' ഒരു ശാസ്ത്രീയ സമീപനമാണു്



എറണാകുളത്തു് പി ജെ ആന്റണി ഫൌണ്ടേഷനില്‍ 27-01-2013 നു് 3 മണിക്കു് നടന്ന ആരോഗ്യ സെമിനാറില്‍ തൃശൂര്‍ ഗവ. എഞ്ചിനിയറിങ്ങു് കോളേജില്‍ നിന്നു് റിട്ടയര്‍ ചെയ്ത പ്രിന്‍സിപ്പല്‍ ഡോ. എം. ആര്‍. ശ്രീധരന്‍ നായര്‍ പ്രകൃതി ജീവനം ശാസ്ത്രീയമാണെന്നു് സമര്‍ത്ഥിച്ചു. ഡോ. എം ആര്‍ ശ്രീധരന്‍ നായര്‍ സ്വന്തം അനുഭവം പ്രകൃതി ജീവനത്തിന്റെ ഫലപ്രാപ്തിയ്ക്കു് ഒരു കേസ് സ്റ്റഡിയായി അവതരിപ്പിച്ചു. 4 ഹൃദയ തടസ്സങ്ങളോടെ പരിഹാരമില്ലെന്നു് പറഞ്ഞു് മദ്രാസിലെ അപ്പോളോ ഹോസ്പിറ്റലില്‍ നിന്നു് ഉപേക്ഷിച്ച അദ്ദേഹം 15 വര്‍ഷങ്ങള്‍ക്കു് ശേഷം 78-ആം വയസില്‍ ഇന്നും കര്‍മ്മ നിരതനായി ജീവിക്കുന്നു. ഇതു് പോലെ വിവിധ ചികിത്സാ സ്ഥാപനങ്ങളും വിദഗ്ദ്ധരും ഉപേക്ഷിച്ച നൂറു് കണക്കിനു് കേസുകള്‍ ലഭ്യമാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.



പ്രകൃതി ജീവനത്തേക്കുറിച്ചുള്ള ഡോ. എം ആര്‍ ശ്രീധരന്‍ നായരുടെ പ്രഭാഷണത്തിന്റെ സംഗ്രഹം.

പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും വ്യത്യസ്തമാണു്. പ്രകൃതി ചികിത്സ (Naturopathy or Orthopathy) പഠിച്ചു് അധികാരപ്പെടുത്തപ്പെട്ട വിദഗ്ദ്ധര്‍ നടത്തേണ്ടതാണു്. അംഗീകൃത ചികിത്സാ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച രോഗികള്‍ക്കു് പ്രകൃതി ജീവനം അനുഭവസ്ഥര്‍ ഉപദേശിക്കുന്നതില്‍ തെറ്റു് കാണേണ്ടതില്ല.

Medicine എന്നു് പറഞ്ഞാല്‍ ശാസ്ത്രമാണു്. ഔഷധമല്ല. ഔഷധ പ്രയോഗം മാത്രവുമല്ല. മെഡിസിന്‍ എന്നാല്‍ ശരീരത്തിനോ മനസിനോ ഉണ്ടാകുന്ന രോഗവും കേടു്പാടുകളും കണ്ടു് പിടിച്ചു് മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിന്റെ ശാസ്ത്രമാണു്. ഔഷധം ഉല്പന്നങ്ങളാണു്. മെഡിക്കല്‍ സ്റ്റോര്‍ എന്നു് പറയുന്നതു് ശരിയല്ല. ഡ്രഗ് സ്റ്റോറാണവ.

ശാസ്ത്രം ശാസിക്കപ്പെട്ടതാണു്. അറിവാണു്. ശാസ്ത്ര തത്വത്തിനു് തെളിവു് വേണം. അതു് മാത്രം പോര, തെറ്റെന്നു് തെളിയിക്കാന്‍ മാര്‍ഗ്ഗമുള്ളതാവണം. പക്ഷി ശാസ്ത്രവും ജോതിഷവും ഹോമിയോപ്പതിയും പോലുള്ളവ കപട ശാസ്ത്രങ്ങളാണു്. ഹോമിയോപ്പതിക്കു് ശാസ്ത്രീയാടിസ്ഥാനമില്ല. വിശ്വാസം കൊണ്ടു് ആശ്വാസം കിട്ടിയേക്കാം. ഹോമിയോ മരുന്നു് നിര്‍മ്മാണത്തില്‍ ശാസ്ത്രീയതയില്ല.

വൈറ്റലിസവും സൃഷ്ടിവാദവും വിധി വിശ്വാസവും മാറ്റി വെച്ചേ ശാസ്ത്രം പഠിക്കാനാവൂ. ശാസ്ത്രത്തിന്റെ പ്രയോഗമാണു് സാങ്കേതിക വിദ്യ.

ദൈവത്തിനു് തെളിവില്ല. തെളിയിക്കാനുള്ള മാര്‍ഗ്ഗവുമില്ല. ഇല്ലെന്നു് തെളിയിക്കാനുമുള്ള മാര്‍ഗ്ഗമില്ല. അതിനാല്‍ സൃഷ്ടിവാദം ശാസ്ത്രീയമല്ല. ജീവനു് അടിസ്ഥാനമുണ്ടു്. ജവന്റെ അടിസ്ഥാന ഘടകം കോശമാണു്. കോശം ഒരേ തരം. കോശത്തിന്റെ അടിസ്ഥാനം DNA. മനുഷ്യന്റെ DNA യുടെ രേഖ തയ്യാറാക്കി കഴിഞ്ഞു. മനുഷ്യന്‍ ഒരമ്മയില്‍ നിന്നു് ആഫ്രിക്കയിലുണ്ടായി. ഏഷ്യയില്‍ വന്നു് യൂറോപ്പിലെത്തി.

ഏറ്റവും ലളിതമായ കോശം പായലാണു്. പായലില്‍ തുടങ്ങി പലതുമായി വളര്‍ന്നു് വികസിച്ചു് മനുഷ്യനിലെത്തി. കോശത്തിന്റെ പോഷണ സ്രോതസ് പ്രകാശ സംശ്ലഷണം (ഫോട്ടോ സിന്തസിസ്) ആണു്. സൂര്യപ്രകാശം, കാര്‍ബണ്‍ ഡയോക്സൈഡ്, വെള്ളം ഇവ ഉപയോഗിച്ചു് ഇലകളില്‍ നടക്കുന്നു.

ജീവന്റെ നിലനില്പിനടിസ്ഥാനം ഇലകളാണു്. ചിന്മയാനന്ദന്‍ പ്രകൃതിയുടെ ശക്തിയാണു് ഈശ്വര ചൈതന്യം എന്നും അതറിയാന്‍ വൃക്ഷത്തെ നോക്കിയാല്‍ മതിയെന്നും ഒരു പ്രഭാഷണത്തില്‍ പറഞ്ഞു് കേട്ടു. മരങ്ങള്‍ എത്ര ഉയരത്തിലേയ്ക്കു് വെള്ളം വലിച്ചുയര്‍ത്തുന്നു എന്നു് നോക്കുക. 150 മീറ്റര്‍ വരെ ഉയരമുള്ള വൃക്ഷങ്ങള്‍ ഉണ്ടു്. വിശ്രമമില്ലാതെ അവ പ്രവര്‍ത്തിക്കുന്നു. പുറത്തു് നിന്നു് ഊര്‍ജ്ജമൊന്നുമെടുക്കുന്നില്ല. സൂര്യ പ്രകാശമല്ലാതെ മറ്റൊന്നും. ഈ പ്രകൃതി പ്രതിഭാസത്തെ ഈശ്വര ചൈതന്യ പ്രചരണത്തിനായി ചിന്മയാനന്ദന്‍ ഉപയോഗിച്ചു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു് വിശ്വാസികള്‍ കണ്ടെത്തുന്ന ഉത്തരം.

ഇക്കാര്യത്തില്‍ പഠിക്കേണ്ട പുസ്തകമാണു് സ്റ്റീവന്‍ ഓവലിന്റെ 'ഒരിലയുടെ ജീവിതം' (Life of a leaf). DNA സീക്വന്‍സിങ്ങു് നടന്നു് കഴിഞ്ഞതോടെ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. സൃഷ്ടിവാദം ഇനി നിലനില്‍ക്കില്ല.

പ്രകൃതിയും ചുറ്റുപാടുകളും പഠിക്കുമ്പോള്‍ ഉള്ളില്‍ നിന്നു് പൂര്‍ണ്ണത്തെ മനസിലാക്കാനാവില്ല. മാറി നിന്നേ പൂര്‍ണ്ണത്തെ മനസിലാക്കാനാവൂ.

മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനടിസ്ഥാനം വൈദ്യുതി തന്നെയാണു്. കമ്പ്യൂട്ടറിന്റെ ശക്തി സ്രോതസ് വൈദ്യുതിയായിരിക്കുന്നതു് പോലെ. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണു് ഫ്രാന്‍സിസ് അഷ്ട്രോഫിന്റെ 'ജീവന്റെ തീപ്പൊരി' (The spark of life)

തലച്ചോറില്‍ 10 മുതല്‍ 100 വരെ ശതകോടി ന്യൂറോണുകളുണ്ടു്. ഓരോ ന്യൂറോണും മറ്റു് ആയിരക്കണക്കിനു് ന്യൂറോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതാണു് മനുഷ്യന്റെ മനസിന്റേയും ചിന്തയുടേയും ആശയ പ്രപഞ്ചത്തിന്റേയും അടിസ്ഥാനം. അതില്‍ പ്രകൃത്യതീതമായതൊന്നുമില്ല.

പ്രകൃതി ചികിത്സയില്‍ പ്രാഗത്ഭ്യമുള്ളവരല്ല ഇന്നു് ആ മെഡിസിന്‍ ബ്രാഞ്ചു് കൈകാര്യം ചെയ്യുന്നതു്. പ്രകൃതി ജീവനം മെഡിസിന്റെ ഭാഗമാകണം. ഇതര വിഷയങ്ങള്‍ക്കൊപ്പം മെഡിസിനു് ഓര്‍ത്തോപ്പതി ഒരു വിഷയമായി പഠിപ്പിക്കണം.

അറിവു്, ശാസ്ത്രം, പല ശാഖകളായി വേര്‍തിരിച്ചു് കാണുന്നതു് അപകടം ചെയ്യുന്നു. മോളിക്കുലാര്‍ സെല്‍ ബയോളജി പഠിക്കാന്‍ ഭാഷയും കണക്കും രസതന്ത്രവും ഫിസിക്സും ബയോളജിയും ഒരേപോലെ പഠിക്കണം. ആയുഷ്കാലം മുഴുവന്‍ വിദ്യാര്‍ത്ഥിയായിരിക്കണം. അറിവിനു് ലേബല്‍ ഇടേണ്ടതില്ല.

US ല്‍ എട്ടു് വര്‍ഷം പഠിച്ചതിനു് ശേഷമേ പ്രാക്ടീസ് ചെയ്യാനാവൂ. ഇവിടത്തെ MD കഴിഞ്ഞു് ചെല്ലുന്നവര്‍ വീണ്ടും രണ്ടു് വര്‍ഷം കൂടി പഠിക്കണം. പഠിച്ച ലൈസന്‍സുള്ള ഡോക്ടര്‍മാര്‍ മാത്രമേ ചികിത്സിക്കാന്‍ പാടുള്ളു. പഠിക്കാത്തവരെ അധികാരപ്പെടിത്തിയതു് തെറ്റാണു്. എന്നാല്‍ ജീവിത ശൈലി മാറ്റാന്‍ ആര്‍ക്കും ഉപദേശിക്കാം. വ്യവസ്ഥാപിത ചികിത്സാ വിദഗ്ദ്ധന്‍ ഉപേക്ഷിക്കുന്ന കേസുകളില്‍ മാത്രമാണു് മറ്റുള്ളവര്‍ക്കു് ഉപദേശം നല്‍കാനാവുന്നതു്. ലിവര്‍ സീറോസിസുപോലും ജീവിത ചര്യ മാറ്റിയാല്‍ മാറ്റിയെടുക്കാം.

നിലവില്‍ ആരോഗ്യ രംഗം മരുന്നു് വ്യവസായമാണു് നിയന്ത്രിക്കുന്നതു്. വേണ്ടതും വേണ്ടാത്തതുമായ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാര്‍ ബ്രാന്‍ഡു് പേരുകളാണു് പലപ്പോഴും നിര്‍ദ്ദേശിക്കുന്നതു്. ഡോക്ടര്‍മാര്‍ക്കടുത്തു് അവര്‍ക്കു് ബന്ധമുള്ള മരുന്നു് കടകളില്‍ മാത്രമേ അവര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കിട്ടൂ എന്ന സ്ഥിതി പലപ്പോഴും കാണാം. മറ്റൊന്നു് മരുന്നു് കമ്പനികളുടെ പരസ്യവും മാര്‍ക്കറ്റിങ്ങും ഡോക്ടര്‍മാരും മെഡിക്കല്‍ റെപ്പുമാരും തമ്മിലുള്ള ബന്ധമാണു്. ഇന്റര്‍നെറ്റില്‍ Generic Medicine എന്നു് കൊടുത്താല്‍ ഏതു് മരുന്നിന്റേയും ജെനറിക് പേരു് കിട്ടും. വിലയും മറ്റു് വിവരങ്ങളും ലഭ്യമാണു്.

ആധുനിക ചികിത്സാ സമ്പ്രദായത്തിലെ മരുന്നുകള്‍ പരീക്ഷണം കഴിഞ്ഞു് വരുന്നതാണു്. പക്ഷെ, ഓരോ രോഗിക്കും പല മരുന്നുകള്‍ നല്‍കുന്നു. അവ കൂട്ടായി നല്‍കുമ്പോള്‍ പ്രതി പ്രവര്‍ത്തനം ഉണ്ടാകും. അതാരും പരീക്ഷണത്തിനു് വിധേയമാക്കുന്നില്ല. വിലയില്‍ തട്ടിപ്പു് നടക്കുന്നു. Clavix 65 രൂപയ്ക്കു് 10 എണ്ണം കിട്ടുമ്പോള്‍ അതേ മരുന്നു് മറ്റൊരു കമ്പനി Plavix 1615 രൂപയ്ക്കു് 14 എണ്ണം മാത്രം നല്‍കുന്നു. ഒരേ മരുന്നു് ഒരേ രോഗത്തിനു്. ഇതാണു് മരുന്നു് കമ്പനിക്കാരുടെ തട്ടിപ്പു്. Thalidomide – Morning Sickness നു് കൊടുത്തിരുന്നതു് ഇന്നു് നിരോധിച്ചിരിക്കുന്നു. മരുന്നു് അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ കഴിക്കാവൂ.

വേണ്ടതും വേണ്ടാത്തതുമായ ടെസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നു. ആന്റി ബയോട്ടിക് പ്രയോഗം കാടടച്ചു് വെടി വെയ്ക്കുകയാണു്. നമ്മുടെ കോശങ്ങളുടെ 10 ഇരട്ടിയിലധികം നമ്മുടേതല്ലാത്ത കോശങ്ങള്‍ (മൈക്രോബുകള്‍) നമ്മുടെ ശരീരത്തിലുണ്ടു്. അവയില്‍ പലതും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവയാണു്. അവ നശിപ്പിക്കപ്പെടുന്നതു് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ അസാദ്ധ്യമാക്കുകയും തുടര്‍ച്ചയായി മരുന്നുകളുടെ പിടിയിലേയ്ക്കു് രോഗിയെ എത്തിക്കുകയും ചെയ്യുന്നു.

പ്രകൃതി ജീവനത്തിനേ ശാസ്ത്രീയാടിത്തറ ഉള്ളു. മരുന്നുകള്‍ക്കു് ശാസ്ത്രീയാടിത്തറ ഉണ്ടെങ്കിലും മരുന്നു് പ്രയോഗത്തിനു് ശാസ്ത്രായാടിത്തറ ഇല്ലാതെ പോകുന്നു. മെഡിസിനു് പഠിക്കാന്‍ ചേരാന്‍ തലവരി. ഡിഗ്രി കഴിഞ്ഞാല്‍ ഓരോ തലത്തിലും കൂടി വരുന്നു.

മരുന്നല്ല, ജീവിത ശൈലിയാണു് പ്രധാനം. എണ്ണയില്‍ വറുത്തും പൊരിച്ചും കഴിക്കുന്നതു് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. എണ്ണ ഉയര്‍ന്ന ഊഷ്മാവിലാണു് തിളയ്ക്കുന്നതു്. 150 മുതല്‍ 250 വരെ ഡിഗ്രി സെല്‍ഷ്യസിലാണതു്. എണ്ണ പലതിന്റേയും സങ്കരമാണു്. ദഹിക്കാത്ത ഉല്പന്നങ്ങളം എണ്ണയിലുണ്ടാകും. കൂടിയ ചൂടില്‍ പല മാറ്റങ്ങളും കൊഴുപ്പുകള്‍ക്കു് വരുന്നു.

പപ്പടമാണു് ദോഷകരമായ മറ്റൊരു വസ്തു. അതിലുപയോഗിക്കുന്ന കാരം വിഷമാണു്. ഉപ്പിലിട്ടതു് (അച്ചാറുകള്‍) നല്ലതല്ല. കണ്ടമാനം ഉപ്പും അനാവശ്യ സാധനങ്ങളും ഉള്ളില്‍ ചെല്ലും. ബേക്കറി പലഹാരങ്ങള്‍ പ്രത്യേകിച്ചു് മൈദയും ഡാല്‍ഡയും ഉപയോഗിക്കുന്നതു് നല്ലതല്ല. മൃഗങ്ങളുടെ പാലു് അതതു് മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ളതാണു്. മനുഷ്യനുള്ളതല്ല. രാസ കീട നാശിനി അപകടമാണു്.

ആഹാരവും പോഷണവും മെഡിസിന്റെ ഒരു പ്രത്യേക ബ്രാഞ്ചാണു്. പഴം മാത്രമായി കഴിക്കണം. മറ്റു് ആഹാരത്തിന്റെ കൂട്ടത്തിലാകരുതു്. സസ്യ പ്രോട്ടീന്‍ ആവശ്യമാണു്. മനുഷ്യന്‍ സസ്യഭുക്കായിട്ടാണു് വളര്‍ന്നു് വന്നതു്. കായ്‌കനികളും ഇലകളുമാണു് മനുഷ്യനാവശ്യമായ ഉത്തമ പോഷകങ്ങള്‍ നല്‍കുന്നതു്. അതതു് പ്രദേശത്തുള്ള കായ്‌കനികളാണു് കൂടുതല്‍ ഉചിതം. അതു് കഴിഞ്ഞേ ദൂരെ നിന്നുള്ളവ വരൂ. ഉപ്പധികം പാടില്ല. കുറച്ചു് വേണം. പച്ചയ്ക്കു് കഴിക്കുമ്പോള്‍ അവയില്‍ നിന്നു് തന്നെ ലവണങ്ങള്‍ കിട്ടും.‌‌ ഇലകള്‍ പ്രധാനം. തുസി (വിഷ്ണുവുമായി ബന്ധപ്പെടുത്തി കാണുന്നു), കൂവളം (ശിവന്‍), കറുക (ഗണപതി). നാമുപയോഗിക്കുന്ന കറിവേപ്പില എടുത്തു് കളയേണ്ടതല്ല. തിന്നുക തന്നെ വേണം.

കൊഴുപ്പുകളില്‍ വെളിച്ചെണ്ണയാണു് കേരളീയര്‍ക്കുത്തമം - പക്ഷെ അധികമാകരുതു്. അധികം ചൂടാക്കാതെ കഴിക്കുന്നതാണു് നല്ലതു്.

ദിവസവും രാവിലേയോ വൈകിട്ടോ അത്യാവശ്യ വസ്ത്രം മാത്രം ധരിച്ചു് ഇളം വെയില്‍ കൊണ്ടു് മുക്കാല്‍ മണിക്കൂര്‍ നടക്കണം. മുക്കാല്‍ മണിക്കൂര്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ കുറഞ്ഞ സമയം തുടങ്ങി ക്രമേണ സമയം കൂട്ടി മുക്കാല്‍ മണിക്കൂര്‍ വരെയാക്കണം. വിശ്രമം പ്രധാനമാണു്. ശരിയായ ഉറക്കമാണു് ഏറ്റവും നല്ല വിശ്രമം.

ആഹാരം വയറു് നിറയെ കഴിക്കരുതു്. അവശ്യവും മിതവും സമീകൃതവുമായ ആഹാരവും വ്യായാമവും വിശ്രമവും സന്തുലിതമാക്കി സുഖമായി ജീവിക്കാം.

Saturday, February 2, 2013

സസ്യാഹാരികള്‍ക്ക് ഹൃദയാഘാത സാധ്യത 32 ശതമാനം കുറവ്



Courtesy : Deshabhimani : Posted on: 01-Feb-2013 08:58 AM

ലണ്ടന്‍: സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ ഹൃദയാഘാത സാധ്യത 32 ശതമാനം കുറവെന്ന് പഠനം. കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ശരീരഭാരം എന്നിവയുടെ കണക്കിലും മാംസാഹാരം ഉപയോഗിക്കുന്നവരേക്കാള്‍ മികച്ച നിലയിലാണ് സസ്യാഹാരികള്‍.

ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 44,500 പേരില്‍ നടത്തിയ നിരീക്ഷണ-ഗവേഷണങ്ങളെ ആധാരമാക്കിയാണ് ആരോഗ്യലോകം ഈ നിഗമനങ്ങളിലെത്തിയത്. ഈ കണ്ടെത്തലുകള്‍ അമേരിക്കന്‍ മാസികയായ "ക്ലിനിക്കല്‍ ന്യൂട്രീഷന്‍" പ്രസിദ്ധീകരിച്ചു.

പാശ്ചാത്യരാജ്യങ്ങളില്‍ ഹൃദയസ്തംഭനം വളരെ വ്യാപകമായ സാഹചര്യത്തിലായിരുന്നു പഠനം. പ്രതിവര്‍ഷം 94,000 പേരാണ് ബ്രിട്ടനില്‍മാത്രം ഹൃദയസ്തംഭനംമൂലം മരിക്കുന്നത്.

Wednesday, January 23, 2013

പ്രകൃതി ജീവനത്തിലൂടെ രോഗമുക്തമായ സമൂഹം - ഡോ. ജേക്കബ് വടക്കന്‍ചേരി



അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം

Appropriate Technology Promotion Society (ATPS)

ER-419/2001, Kochi.

പ്രകൃതി ജീവനത്തിലൂടെ രോഗമുക്തമായ സമൂഹം

- ഡോ ജേക്കബ് വടക്കന്‍ചേരിയുടെ പ്രഭാഷണം -

(08-01-2013, 5 PM, 'ആരോഗ്യശ്രീ' പഠന സെമിനാര്‍, കെജിബോസ് ഭവന്‍)

ഹൃദ്രോഗം : പ്രകൃതി ചികിത്സാരീതി അലോപ്പതിക്കാരും അംഗീകരിക്കുന്നു   

പ്രകൃതിചികിത്സകര്‍ പറയുന്ന പല കാര്യങ്ങളും ആദ്യം കളിയാക്കപ്പെടാറാണ് പതിവ്. വഴിയെ അത് ശാസ്ത്രീയമാണെന്ന് ബോധ്യപ്പെടുന്നു. ഉദാഹരണം, 5/11/2012 ന് മാതൃഭൂമി, കണ്ണൂര്‍ എഡിഷന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്  "ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ വെയില്‍ കൊള്ളുന്നത്‌  നല്ലത്" എന്ന് ഗവേഷണഫലങ്ങള്‍ കാണിക്കുന്നു എന്നാണു്. ഹൃദ്രോഗ വിദഗ്ദ്ധരുടെ സംഘടനയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന്റേതാണു് ഈ വിലയിരുത്തല്‍. (റിപ്പോര്‍ടു് അനുബന്ധമായി ചേര്‍ക്കുന്നു) ഇത് കാലങ്ങളായി പ്രകൃതിചികിത്സക്കാര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യമാണു്. പ്രകൃതിചികിത്സാകേന്ദ്രങ്ങളില്‍ രാവിലെ വെയില്‍ കൊള്ളുക എന്നത് ഒരു നിത്യവൃത്തിയാണു്. ഹൃദ്രോഗത്തിന്റെ അടിസ്ഥാനകാരണങ്ങളിലൊന്നു് രക്തത്തില്‍ കൊഴുപ്പടിയുന്നതാണു്. (Cholestrol). രക്തത്തില്‍ കൊഴുപ്പു് കൂടുന്നതു് ആനാരോഗ്യകരമായ ഭക്ഷണ രീതികൊണ്ടാണു്. വെയില്‍ കൊള്ളുക വഴി കൊഴുപ്പു് അലിയിപ്പിച്ചു് കളയാന്‍ കഴിയും. അപ്പോള്‍ ഭക്ഷണത്തിന്റേയും അതു് മൂലം രക്തത്തിന്റേയും കുറ്റത്തിനു് കുറ്റക്കാരനല്ലാത്ത ഹൃദയത്തെ എന്തിനു് വെട്ടി മുറിക്കുന്നു ? ശാസ്ത്രീയത എന്നാല്‍ ഇതു് പോലെ യുക്തിയില്‍ അധിഷ്ഠിതമായിരിക്കണം. ആഞ്ജിയോപ്ലാസ്റ്റി (Angioplasty) ചെയ്യുക എന്നാല്‍ ശരീരത്തില്‍ ഒരു ബാഹ്യ വസ്തു (Foreign Body) സ്ഥാപിക്കുക എന്നതാണു്. ഇവിടെ ഉപയോഗിക്കുന്ന 'Stent' പലതും അമേരിക്കയില്‍ കരിമ്പട്ടികയില്‍ (Black List) പെടുത്തപ്പെടുത്തിയിട്ടുള്ളവയാണു്. ഇത്തരം ബാഹ്യ വസ്തുക്കളെ ശരീരം പുറത്തു് കളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. (അതു് തടയാന്‍ വേറെ മരുന്നു് കൊടുത്തു് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം തടയും.) പഞ്ചര്‍ ഒട്ടിച്ച ട്യൂബ് പോലെയാണു് 'stent' വെച്ച ഹൃദയം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു് താളപ്പിഴ അനുഭവപ്പെടും. ഒന്നര വര്‍ഷം കൊണ്ടു് അടുത്ത 'stent' വെയ്ക്കുക എന്നതായിരിക്കും ഫലം.

രക്താതിസമ്മര്‍ദം

  രക്താതിസമ്മര്‍ദ്ദത്തിന്റെ ചികിത്സയിലും ഇതു് പോലെ തെറ്റായ സമീപനം കാണാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ കാരണമല്ല അന്വേഷിക്കുന്നതു്. രക്തക്കുഴലുകളെ വികസിപ്പിക്കാനാണു് മരുന്നു് നല്‍കുന്നതു്. ഇതു് ഹൃദയത്തേയും വികസിപ്പിക്കും. 159/109 വരേയുള്ള രക്തസമ്മര്‍ദ്ദത്തിനു് സാധാരണ ഗതിയില്‍ മരുന്നു് കഴിക്കേണ്ടതില്ല. മൂന്നു് മാസം രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുകയും ഭക്ഷണ-വ്യായാമ ക്രമീകരണങ്ങള്‍ ചെയ്യുകയും എന്നിട്ടും കൂടി നില്‍ക്കുന്നുണ്ടെങ്കില്‍ മാത്രം ചികിത്സ ചെയ്യുകയുമാണു് വേണ്ടതു്.

രോഗാണുക്കളോ ?

അണുക്കളേക്കുറിച്ചു് പഠിക്കുന്നതു് ബയോളജിസ്റ്റുകളാണു്. അവര്‍ അണുക്കളില്‍ രോഗാണുക്കള്‍ എന്ന ഒരു വര്‍ഗ്ഗീകരണം നടത്തിയിട്ടില്ല. മെഡിക്കല്‍ ശാസ്ത്രജ്ഞരാണു് രോഗാണുക്കള്‍ എന്ന വര്‍ഗ്ഗീകരണം നടത്തിയിട്ടുള്ളതു്. കേവലമായ രോഗാണുക്കള്‍ ഇല്ല എന്നതാണു് പ്രകൃതി ജീവനക്കാരുടെ വാദം. അണുക്കള്‍ ഏതു് സാഹചര്യത്തില്‍ കിടക്കുന്നുവോ ആ സാഹചര്യത്തിലേക്കു് രൂപം മാറുന്നു. അഴുക്കു് നിറഞ്ഞ പദാര്‍ത്ഥത്തില്‍ പെട്ടു് രൂപം മാറുന്ന അണുവിനെ ശുദ്ധ പദാര്‍ത്ഥത്തിലിട്ടാല്‍ അതനുസരിച്ചു് രൂപം മാറുകയായി. 'ആന്റണി ബിഷാന്ത്' എന്ന ശാസ്ത്രജ്ഞന്‍ നിരവധി പരീക്ഷണങ്ങളിലൂടെ ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണു്.

അണുക്കള്‍ പെരുകാന്‍ അനുവദിക്കുന്ന ശരീരത്തിന്റെ അവസ്ഥയാണു് രോഗം ഉണ്ടാക്കുന്നതു്. കൊതുകു് മന്തു് പരത്തുന്നു എന്ന വാദം നോക്കുക. ഒരു വീട്ടില്‍ നാലു് അംഗങ്ങളുണ്ടെങ്കില്‍ കൊതുകു് തീര്‍ച്ചയായും നാലു് പേരേയും കടിച്ചിരിക്കും. കുടുംബത്തില്‍ എല്ലാവര്‍ക്കും അപ്പോള്‍ മന്തു് വരേണ്ടതല്ലേ ? അത്തരം കുടുംബങ്ങള്‍ ഉണ്ടോ ? അതു് പോലെ കൊതുകു് കടി ധാരാളമായി ഏല്കുന്ന ജയില്‍ വാസികള്‍ക്കു് മന്തു് പടര്‍ന്നു് പിടിക്കുന്നില്ല. ഏറ്റവും കൂടുതല്‍ കൊതുകുകടി ഏല്കുന്നവരില്‍ വഴിവക്കില്‍ കുടന്നുറങ്ങുന്ന യാചകരുണ്ടു്. ചിക്കന്‍ ഗുനിയയും മറ്റു് കൊതുകു് ജന്യ രോഗങ്ങളും കൊണ്ടു് അവരെല്ലാം ചെറുപ്പത്തിലേ മരിച്ചു് പോകേണ്ടതല്ലേ ? അലോപ്പതിക്കാരുടെ രോഗ സിദ്ധാന്തങ്ങള്‍ക്കെല്ലാം എതിരായിട്ടാണു് വഴിവക്കുകളിലെ ഭ്രാന്തന്മാരുടെ ജീവിതം. കുളിക്കില്ല, പല്ലു് തേക്കില്ല, അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിക്കില്ല, ശോധന കഴിഞ്ഞാല്‍ കഴുകുക പോലുമില്ല. പോഷകാഹാരങ്ങള്‍ കഴിക്കുന്നതേയില്ല. എന്നിട്ടും ഭ്രാന്തന്മാര്‍ക്കു് അണു ജന്യ രോഗങ്ങളോ പകര്‍ച്ചവ്യാധികളോ പിടിക്കുന്നില്ല. ഒരു ഭ്രാന്തനെ പിടിച്ചു് കെട്ടാന്‍ അഞ്ചെട്ടു് പേരെങ്കിലും വേണം. എവിടുന്നാണീ ഊര്‍ജ്ജം ? എന്തേ രോഗാണുക്കള്‍ ഭ്രാന്തനോടു് തോല്കുന്നതു് ? അണുക്കള്‍ക്കു് ഗതികേടുണ്ടാക്കുന്ന വിധത്തിലുള്ള ശരീരത്തിന്റെ ദുരവസ്ഥയാണു് അടിസ്ഥാന പ്രശ്നം. അണുക്കളല്ല, അഴുക്കു് കെട്ടിക്കിടന്നു് ദുഷിക്കുന്ന ശരീരത്തിന്റേതാണു് പ്രശ്നം. ദുഷിച്ച ശരീരത്തില്‍ നിന്നും അണുക്കള്‍ക്കാണു് രോഗം പിടിക്കുന്നതു്. രോഗാണുക്കളല്ല, രോഗിയില്‍ നിന്നും അണുക്കള്‍ക്കു് രോഗം പിടിക്കുകയാണു്. രോഗമാണു് രോഗാണുക്കളെ ഉണ്ടാക്കുന്നതു്. ഇവിടെയാണു് പ്രകൃതി ജീവനവും ഭക്ഷണവും പ്രധാനമാകുന്നതു്.

ഒരു തരം കോശം മാത്രം

  ശരീരത്തെ ഒരൊറ്റ കോശമായി കാണുക എന്നതാണു് പ്രകൃതി ജീവനത്തിന്റെ സമീപനം. കോശം - കല – അവയവം - വ്യവസ്ഥകള്‍ - ശരീരം എന്നീ ക്രമത്തില്‍ വികസിക്കുകയാണു്. മനുഷ്യ ശരീരത്തില്‍ 100 ട്രില്യണ്‍ കോശങ്ങള്‍ ഉണ്ടെന്നു് ആധുനിക ശാസ്ത്രം പറയുന്നു. ഈ നൂറു് ട്രില്ല്യന്‍ കോശങ്ങളും ഒരൊറ്റ ബീജ കോശത്തിന്റേയും അണ്ഡകോശത്തിന്റേയും സംയോഗം വഴി ഉണ്ടാകുന്ന ഭ്രൂണകോശം പിളര്‍ന്നു് വളര്‍ന്നുണ്ടായവയാണു്. എല്ലാ കോശങ്ങളും ആദ്യ കോശങ്ങളുടെ മക്കള്‍ കോശങ്ങളാണു്. ഹൃദയമായിരിക്കുന്നതും കരളായിരിക്കുന്നതുമെല്ലാം ഇങ്ങിനെയുണ്ടാകുന്ന കോശങ്ങളാണു്.

ഒരാളുടെ ശരീരത്തില്‍ നിന്നു് ഒരു ട്രില്ല്യന്‍ കോശങ്ങള്‍ പെറുക്കിമാറ്റിയാല്‍ പിന്നെ കരളും ഹൃദയവും കുടലും ബാക്കിയുണ്ടാകുമോ ? എല്ലാം കോശനിര്‍മ്മിതമാണെങ്കില്‍, ശരീരത്തിന്റെ പ്രാഥമിക യൂണിറ്റു് കോശങ്ങളാണെങ്കില്‍, ശരീരത്തിലെ ഏതൊരു അവയവത്തിന്റേയും കേടിന്റെ കാരണം കോശത്തിന്റെ വൈകല്യമല്ലേ ? കാര്‍ഡിയോളജിസ്റ്റു്, നെഫ്രോളജിസ്റ്റു് എന്നു് തുടങ്ങിയ വിഭജനങ്ങള്‍ ശാസ്ത്രീയമാണോ ? ഓരോ രോഗത്തിനും വേറേ വേറേ മരുന്നുകള്‍ എന്ന സമീപനം ശാസ്ത്രീയമാണോ ?

ത്വക്കിലെ കോശങ്ങള്‍ ജീവിക്കുന്നതു് 30 ദിവസം മാത്രമാണു്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ 120 ദിവസവും വെളുത്ത രക്താണുക്കള്‍ 20 ദിവസവും പ്ലേറ്റു്ലെറ്റുകള്‍ 8 ദിവസവും ജീവിക്കുന്നു. തലച്ചോര്‍ ഒഴികെയുള്ള എല്ലാ കോശങ്ങളും ഇപ്രകാരം മരിക്കുകയും പുതിയവ ജനിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു് ആധുനിക ശാസ്ത്രം പറയുന്നു.

കോശങ്ങള്‍ക്കു് സ്വയം കേടു് നീക്കാനറിയാമെന്നും സെല്‍ ബയോളജി ഗ്രന്ഥങ്ങള്‍ പറയുന്നു. നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ശരീരത്തിനു് പുറത്തു് നിന്നുള്ള രോഗ ചികിത്സയുടെ ആവശ്യം എന്താണു് ?

ചത്തു് പോകുന്ന കോശങ്ങള്‍ അല്പമാത്ര പ്രോട്ടീന്‍ മാത്രമേ കൊണ്ടു് പോകുന്നുള്ളെന്നും ബാക്കിയുള്ളതെല്ലാം ശരീരത്തിനു് തിരികെ നല്കുമെന്നും ശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നു. ശരീരം നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു എന്ന വാദത്തെ എങ്ങനെ ഖണ്ഡിക്കും ? സ്വയം ജനിച്ചു് സ്വയം വളര്‍ന്നു് സ്വയം മരിക്കുന്ന ശരീരത്തിനു് സ്വയം തിരുത്താനും അറിയാം എന്നു് നാം മനസിലാക്കണം. തലവേദന വന്നു് ഛര്‍ദ്ദിക്കുമ്പോള്‍ ഭാവിയില്‍ വരാവുന്ന കാന്‍സറിനുള്ള കാരണമാകാം പുറത്തു് പോകുന്നതു്. പ്രാണനു് പ്രവര്‍ത്തിക്കാനുള്ള തടസ്സം നീക്കുക എന്നതാണു് ശരി. അലോപ്പതിയുടെ അടിസ്ഥാന തത്വശാസ്ത്രം തന്നെ 'കൊല്ലുക' എന്നതാണു്. (അണുക്കളെ കൊല്ലുക, കോശത്തെ കൊല്ലുക). പ്രപഞ്ചത്തിലെ എല്ലാ സൂക്ഷ്മ ജീവികളേയും ചെറു ജീവികളേയും കൊന്നു് 'സ്റ്റെറിലൈസ്ഡ്' പ്രപഞ്ചം ഉണ്ടാക്കിയാല്‍ മാത്രമേ മനുഷ്യനു് ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുകയുള്ളോ ?

ഭക്ഷണത്തെക്കുറിച്ച് 

ഭക്ഷണം അസംസ്കൃത വസ്തുവും ശരീരം യന്ത്രവും ആരോഗ്യമുള്ള ജീവന്‍ ഉല്പന്നവുമാണു്. അസംസ്കൃത വസ്തു മോശമായാല്‍ ഉല്പന്നവും മോശമാകും. ആതാണു് ഭക്ഷണത്തിന്റെ പ്രാധാന്യം. വയറ്റില്‍ നിന്നു് പോകന്നതിന്റെ പരിശോധനയാണു് ഇംഗ്ലീഷ് ചികിത്സ നത്തുന്നതെങ്കില്‍ വയറ്റിലേയ്ക്കു് പോകുന്നതിന്റെ പരിശോധനയാണു് പ്രകൃതി ജീവനത്തില്‍ നടത്തുന്നതു്. ഭക്ഷണത്തെ മൂന്നായി തരം തിരിക്കാം.

1. ജീവനുള്ള ഭക്ഷണം - അതായതു് ജീവ തേജസ്സു് കിട്ടുന്ന ഭക്ഷണം. പഴം, പച്ചക്കറി

2. ചത്ത ഭക്ഷണം - അതായതു് പോഷകം മാത്രം കിട്ടുന്നതു്. വേവിച്ച ഭക്ഷണ സാധനങ്ങള്‍, ഇറച്ചി, മീന്‍ തുടങ്ങിയവ

3. പ്രേത ഭക്ഷണം - അതായതു് തേജസ്സു് ഊറ്റിക്കുടിക്കുന്നതു്. മദ്യം, പഞ്ചസാര തുടങ്ങിയവ.

ജീവനുള്ള ഭക്ഷണം പോഷകത്തോടൊപ്പം ജീവ തേജസ്സും നല്‍കുന്നു. ലാബോറട്ടറി പരിശോധനാഫല പ്രകാരം തക്കാളി എന്നാല്‍ പൊട്ടാസിയവും സോഡിയവും മറ്റു പല മൂലകങ്ങളുടേയും സംയുക്തങ്ങളും മിശ്രിതങ്ങളും മാത്രമാണു്. പ്രകൃതി ജീവനക്കാര്‍ അതില്‍ കൂടുതലായി ജീവതേജസ്സും കാണുന്നു. ഒരു തക്കാളിയുടെ ഉള്ളില്‍ ശാസ്ത്രം കാണുന്ന പോഷക ഘടകങ്ങളേക്കാള്‍ കൂടുതലായി ജീവന്റെ സൂക്ഷ്മാംശങ്ങളുമുണ്ടു്. അവ പറമ്പിലേയ്ക്കിട്ടാല്‍ അനേകം തക്കാളി ചെടികള്‍ക്കു് ജന്മം നല്‍കുന്ന ജീവന്‍. തക്കാളി പച്ചയ്ക്കു് കഴിക്കുന്നതോടെ ആ ജീവാംശം നമ്മുടെ ജീവാംശത്തിനു് കരുത്താകുകയാണു് ചെയ്യുന്നതു്.

ചില വടക്കന്‍ ജില്ലകളില്‍ നോമ്പിന്റെ കാലത്തു് ആശുപത്രികളില്‍ അഡ്മിഷന്‍ കുറയുന്നതായി പത്രവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടു്. ഭക്ഷണ ക്രമത്തിന്റെ പ്രാധാന്യത്തിലേയ്ക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.

ആശുപത്രികളില്‍ രോഗികള്‍ക്കു് കൊടുത്തിരുന്ന മോഡേണ്‍ ബ്രഡ്ഡില്‍ മാരക രോഗങ്ങളും കാന്‍സറും ഉണ്ടാക്കിയിരുന്ന ട്രാന്‍സ്‌ഫാറ്റും പൊട്ടാസിയം ബ്രോമേറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ ഇവ ഒഴിവാക്കാമെന്നു് സമ്മതിച്ചു് 'യൂണീലിവര്‍' രേഖാമൂലമുള്ള ഉറപ്പാണു് നല്‍കിയതു്.

ഇന്നത്തെ ഇംഗ്ലീഷ് ചികിത്സ അതിന്റെ സ്വന്തം ധാര്‍മ്മികതയ്ക്കു് പോലും നിരക്കാത്തതായിരിക്കുന്നു. അതിന്റെ മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെ പോലും അതു് മറച്ചു് വെയ്ക്കുന്നു, അവയ്ക്കു് വിപരീതമായി പ്രവര്‍ത്തിക്കുന്നു.

'Martindale - The Complete Drug Reference' എന്ന ഗ്രന്ഥത്തില്‍ പറയുന്നതു് പനി ഉണ്ടായാല്‍ 106 ഡിഗ്രി വരെ മരുന്നു് കഴിക്കുന്നതു് ശരിയല്ല എന്നാണു്. അതു് ഹൈപ്പോതലാമസിന്റെ (Hypothalamus) ചൂടു് നിയന്ത്രണ പ്രവര്‍ത്തന (thermo regulatory) ഫലമാണെന്നാണു്. അതിനു് ശേഷവും ചൂടു് കൂടിയാല്‍ അതു് ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനം നിലച്ചതിനാലാണു്. അതിനു് ഒരു മരുന്നും ഫലപ്രദമല്ല. ഐസ് വെള്ളത്തില്‍ എനിമ എടുക്കുക, തണുത്ത വെള്ളത്തില്‍ രോഗിയെ കിടത്തുക, ധാരാളം തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുക തുടങ്ങിയ ചികിത്സകളാണു് മറ്റു് കാരണങ്ങളില്ലാത്ത പനിക്കു് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചു് പ്രവര്‍ത്തിക്കുന്ന 'റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ് ഗ്രേറ്റു് ബ്രിട്ടന്‍' പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നതു്. പനിക്കു് പാരസെറ്റാമോള്‍ നല്‍കി ഉടന്‍ കുറയ്ക്കണമെന്നു് ഒരു മെഡിക്കല്‍ ടെക്സ്റ്റിലും പറയുന്നില്ല. പനിയുടെ അടിസ്ഥാന കാരണം കണ്ടു് പിടിച്ചു് അതു് പരിഹരിക്കുകയാണു് വേണ്ടതെന്നു് നിര്‍ദ്ദേശിക്കുന്നുമുണ്ടു്.

''കൂടി നില്‍ക്കുന്ന പനിയുടെ ചൂടില്‍ സിഫിലിസിന്റെ അണുക്കള്‍ ചത്തു് പോകുന്നതായി റിപ്പോര്‍ടുകളുണ്ടെന്നു്'' ആര്‍ എസ് സന്തോസ്ക്കറിന്റെ 'ഫാര്‍മകോളജി ആന്റു് ഫാര്‍മകോതെറാപ്യൂട്ടിക്സു്' എന്ന ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു. പനിക്കു് പാരസെറ്റാമോള്‍ നല്‍കിയുള്ള ചികിത്സ എന്താണു് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതു് ? മദ്യവും പാരസെറ്റാമോളും കൂടി ചേര്‍ന്നാല്‍ കരള്‍ നാശത്തിനു് കാരണമാകുമെന്നാണു് 'Stokly's Drug Interaction' എന്ന ഗ്രന്ഥം പറയുന്നതു്. കാപ്പിയും അച്ചാറുമൊക്കെയായി ചേര്‍ന്നാലും പാരസെറ്റാമോള്‍ ഡ്രഗ് ഇന്ററാക്ഷന്‍ ഉണ്ടാക്കാം. ബ്രീട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കു് വേണ്ടി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടു്. 'ദി ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി' എന്നാണു് അതിന്റെ പേരു്. (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കു് വേണ്ടി മദ്യം വിളമ്പുകയാണു് ചെയ്യുന്നതു്. IMA യുടെ കൊച്ചി ഓഫീസില്‍ അവര്‍ ബാര്‍ നടത്തുകയാണു്.)

പാരസെറ്റാമോളിന്റെ ചെറിയ അളവായ പത്തു് മുതല്‍ പതിനഞ്ചു് ഗ്രാം വരെ (20 മുതല്‍ 30 വരെ ഗുളികകള്‍) ഇനരുപത്തിനാലു് മണിക്കൂറുകള്‍ക്കുള്ളില്‍ അകത്തു് ചെന്നാല്‍ കരള്‍ കരിഞ്ഞും വൃക്കകള്‍ കരിഞ്ഞും മനുഷ്യന്‍ മരിക്കാനിടയുണ്ടെന്നും എന്‍സഫലോപ്പതി, സെറിബ്രല്‍ ഒഡീമ, ഹൈപ്പോഗ്ലൈസീമിയ, ഹെമറേജ് എന്നീ ലക്ഷണങ്ങളോടെ മൂന്നു് നാലു് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാമെന്നുമാണു് ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി താക്കീതു് നല്‍കുന്നതു്.

പ്രഷര്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കൊപ്പവും വാക്സിനുകള്‍ക്കൊപ്പവുമൊക്കെ പാരസെറ്റാമോള്‍ കഴിച്ചാല്‍ ഏതു് തരത്തിലുള്ള രാസ വിഷ പ്രതിപ്രവര്‍ത്തനമാണു് ശരീരത്തിനുള്ളില്‍ നടക്കുക എന്നതു് ആര്‍ക്കറിയാം ?

'Death by prescription' എന്ന പുസ്തകത്തില്‍ ഡോക്ടര്‍ റായ് ഡി സ്ട്രാന്ഡു് പാരസെറ്റാമോളിന്റെ പാര്‍ശ്വ ഫലത്തിന്റെ ഭാഗമായി തന്റെ സുഹൃത്തിന്റെ മകളുടെ കരള്‍ തകര്‍ന്ന അനുഭവം വിവരിക്കുന്നു.

പല പുസ്തകങ്ങളിലും പല മരുന്നുകളേക്കുറിച്ചും ലക്ഷണങ്ങളേക്കുറിച്ചും അറിവു് പൂര്‍ണ്ണമല്ല എന്നു് പറയുന്നു. R S Santhoskar ന്റെ 'Pharmacology & Pharmacotherapeutics' എന്ന പുസ്തകത്തില്‍ 'Role of fever in defence mechanism is not clear' എന്നു് പറയുന്നു. 'Stokly's Drug Interaction' എന്ന പുസ്തകത്തില്‍ പല മരുന്നുകളുടേയും പ്രതിപ്രവര്‍ത്തന ഫലങ്ങള്‍ 'Not known' എന്നാണു് രേഖപ്പെടുത്തിയിട്ടുള്ളതു്. പ്രഷര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളുടേയും കാരണം അറിയില്ലെന്നു് വിശദീകരിക്കുകയാണു് എല്ലാ മെഡിക്കല്‍ ഗ്രന്ഥങ്ങളും. കേവലം പനിയുടെ കാരണവും അതിനു് പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള പങ്കും പത്തിരുന്നൂറു് വര്‍ഷത്തെ ശാസ്ത്രീയ ഗവേഷണത്തിനൊടുവിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു് പറയുമ്പോള്‍ എന്താണു് അലോപ്പതിയുടെ ശാസ്ത്രീയത ?

രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫത്തിന്റെ മരുന്ന് നല്‍കുന്നതു് നിയമം മൂലം അമേരിക്കയില്‍ നിരോധിച്ചിരിക്കുകയാണു്. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫത്തിനുള്ള മരുന്നുകള്‍ നല്‍കുന്നതിനു് അമേരിക്കില്‍ കര്‍ശനമായ നിബന്ധനകളാണുള്ളതു്. എന്നാല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ഇതൊന്നും പരിഗണിക്കാതെ കഫ മരുന്നുകള്‍ കൊച്ചു് കുട്ടികള്‍ക്കു് യഥേഷ്ടം നല്‍കിക്കൊണ്ടിരിക്കുകയാണു്.

ഇന്ത്യയില്‍ ഉപയോഗിച്ചു് വന്നിരുന്ന നിമെസുലൈഡ് (നൈസ്, നൈസിപ്പ്, നിമെജെസിക്), സിസാപ്രൈഡ്, പ്രോവെരിഡോള്‍ തുടങ്ങിയ 15-ഓളം മരുന്നുകള്‍ പന്ത്രണ്ടു് കൊല്ലം മുമ്പു് ലോക ആരോഗ്യ സംഘടന നിരോധിച്ചതാണ്. പത്തു് കൊല്ലമാണു് ഞങ്ങള്‍ ആ മരുന്നുകള്‍ ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ടു് സമരം ചെയ്തതു്. ഈ മരുന്നുകള്‍ രാഷ്ട്രീയമായി ഇന്ത്യ നിരോധിച്ചിട്ടില്ലെങ്കിലും ഡോക്ടര്‍മാര്‍ ഇവ ഉപയോഗിക്കരുതു് എന്ന സര്‍ക്കുലര്‍ അയയ്ക്കണമെന്നഭ്യര്‍ത്ഥിച്ചു് ഞങ്ങള്‍ പല നിവേദനങ്ങള്‍ IMA യ്ക്കു് അയയ്ക്കുകയുണ്ടായി. 100 ദിവസവും മറ്റൊരു 50 ദിവസവും എറണാകുളത്തു് ഞങ്ങള്‍ സത്യാഗ്രഹവും നടത്തി. ഒരു പ്രതികരണവും IMA യുടെ ഭാഗത്തു് നിന്നും ഉണ്ടായില്ല. "മറ്റൊരു രാജ്യത്തു് നിരോധിച്ചു എന്നു് കരുതി ഈ രാജ്യത്തു് നിരോധിക്കാത്ത ഒരു മരുന്നു് കൊടുക്കുന്നതില്‍ എന്താണു് തെറ്റു്" എന്നാണു് ഒരു യുവ ഡോക്ടര്‍ രോഷത്തോടെ ചോദിച്ചതു്. അലോപ്പതി പാലിക്കുന്നതു് രാഷ്ട്രീയ നിയമമാണോ അതോ വൈദ്യശാസ്ത്ര നിയമമാണോ ? ഒടുവില്‍ രണ്ടു് കൊല്ലം മുമ്പാണു് ഇന്ത്യ ഈ മരുന്നുകള്‍ നിരോധിച്ചതു്.

പ്രകൃതി ജീവനത്തില്‍ മൂത്രം മരുന്നായി ഉപയോഗിക്കുന്നു എന്നും മറ്റും പറഞ്ഞു് കളിയാക്കുന്ന പ്രവണതയുണ്ടു്. ഞങ്ങള്‍ മൂത്രം കുടിക്കുന്നവരോ കുടിപ്പിക്കുന്നവരോ അല്ല. പക്ഷെ, മൂത്ര ചികിത്സയെ കളിയാക്കുന്ന ഈ അലോപ്പതിക്കാര്‍ മൂത്രത്തില്‍ നിന്ന് മരുന്നുണ്ടാക്കുന്നുണ്ടു്. 'Fertinorm', 'Novarel' എന്നീ മരുന്നുകള്‍ മൂത്രത്തില്‍ നിന്നുണ്ടാക്കുമ്പോള്‍ മലത്തില്‍ നിന്നും മരുന്നുണ്ടാക്കുന്ന റിപ്പോര്‍ടുകളും വരുന്നുണ്ടു്. ഗര്‍ഭഛിദ്രം കഴിഞ്ഞ കുഞ്ഞുങ്ങളുടെ ശവം പോലും മരുന്നാക്കി മനുഷ്യരെ നരഭോജികളാക്കുകയാണു് ഇന്നു് അലോപ്പതിക്കാര്‍.

  ടാഗോര്‍ കോളേജില്‍ അടുത്ത കാലത്ത് ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്നതിനു മൂത്രം കുടിച്ചു നോക്കാന്‍ അദ്ധ്യാപിക നല്‍കിയ നിര്‍ദ്ദേശം വിവാദമായിരുന്നു. സ്വന്തം മൂത്രമാണ് ഇവിടെ കുടിക്കാന്‍ നിര്‍ദേശിച്ചത്. മരുന്നുകളില്‍ നാട്ടുകാരുടെ മൂത്രമാണ് ഉള്ളില്‍ ചെല്ലുന്നത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സിലബസില്‍ ജീവനേക്കുറിച്ചു് (life) പഠിപ്പിക്കുന്നതേയില്ല. ഭക്ഷണത്തേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും അദ്ധ്യായമേ ഇല്ല.

പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ യഥാര്‍ത്ഥ ദോഷഫലങ്ങളേക്കുറിച്ചും അതിനെല്ലാം എന്തു് പരിഹാരം ചെയ്യണമെന്നതിനേക്കുറിച്ചും കൃത്യമായി പഠിപ്പിക്കുന്നില്ല, ഡോ റായ് ഡീ സ്ട്രാന്‍ഡു് തന്റെ പുസ്തകത്തില്‍ ഇതു് പറഞ്ഞു് വിലപിക്കുന്നുണ്ടു്. “പട്ടാളക്കാരേയും പോലീസുകാരേയും ഫയര്‍ സര്‍വ്വീസുകാരേയും പഠിപ്പിക്കുന്നതു് പോലെയാണു് ഞങ്ങളേയും പഠിപ്പിക്കുന്നതു്. മുന്നില്‍ കിടക്കുന്ന രോഗിക്കു് എന്തു് സംഭവിച്ചാലും നിങ്ങളുടെ മനസ് ഇളകരുതു്"

വാക്സിനേഷന്‍ 

പ്രകൃതി ജീവനക്കാരുടെ വാക്സിനേഷനെതിരേയുള്ള നിലപാടു് പ്രധാനമായും അതിന്റെ നിഗൂഢതയും ജനാധിപത്യ വിരുദ്ധതയും ഉയര്‍ത്തിയുള്ളതാണു്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു് മറുപടി ലഭിക്കുന്നില്ല.

1. വാക്സിനില്‍ രോഗത്തിന്റെ ബീജമാണുള്ളതു്. ഈ ബീജം ആരാണു് സൂക്ഷിക്കുന്നതു് ? എവിടെയാണു് സൂക്ഷിക്കുന്നതു് ?

2. ഒരിക്കല്‍ ഇല്ലാതാക്കിയതെന്നു് പറയപ്പെടുന്ന രോഗം തിരിച്ചു് വരുന്നതെങ്ങനെ ? വാക്സിനു് വേണ്ടി രോഗം ബീജം സൂക്ഷിക്കുന്ന കമ്പനികള്‍ പുറത്തു് വിടുന്നതാണോ ? (സത്യത്തില്‍ രോഗം ഇല്ലതാകുകയല്ല, അടിച്ചമര്‍ത്തപ്പെടുകയും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മറ്റു് രോഗങ്ങളായി മാറുകയുമാണു് ചെയ്യുന്നതു്. രോഗ കാരണങ്ങള്‍ മാറാതെ ഒരു രോഗവും മാറ്റാന്‍ കഴിയില്ല.)

3. വാക്സിനേഷന്‍ എന്നാല്‍ വീര്യം കുറഞ്ഞ രോഗ ബീജമാണല്ലോ ? 'വീര്യം കുറവു്' എങ്ങിനെ സാര്‍വ്വത്രിക മാനദണ്ഡമാകും ? ചില ശരീരങ്ങളില്‍ ഈ കുറഞ്ഞ വീര്യവും രോഗ കാരണമാകാം. വീര്യം കുറഞ്ഞതെന്നു് മരുന്നു് കമ്പനി പറഞ്ഞിരിക്കുന്നതു് എല്ലാവരും വിശ്വസിക്കുന്നു എന്നല്ലാതെ വാക്സിനിലെ രോഗ ബീജങ്ങളുടെ 'വീര്യക്കുറവു്' ആരും പരിശോധിച്ചു് ഉറപ്പു് വരുത്തുന്നില്ല. വീര്യം കുറഞ്ഞ ശരീരങ്ങളില്‍ ഈ കുറഞ്ഞ വീര്യമുള്ള രോഗബീജങ്ങളും കുഴപ്പമുണ്ടാക്കില്ലേ ?

4. പോളിയോ വാക്സിനേഷന്‍ വഴി ശരീരം തളര്‍ന്ന 50 കുട്ടികളുടെ ചിത്രങ്ങളും വാര്‍ത്തകളും സഹിതം സാജന്‍ സിന്ധു ഒരു പുസ്തകമിറക്കിയിട്ടുണ്ടു്. ആരും നിഷേധിച്ചിട്ടില്ല. ഇവര്‍ക്കെല്ലാം എന്തു് കൊണ്ടു് വാക്സീന്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം ഏര്‍പ്പെടുത്തുന്നില്ല ? (അതല്ലെങ്കില്‍ ഇതിനുത്തരവിടുന്ന സര്‍ക്കാരോ നടപ്പാക്കുന്ന ആശുപത്രികളോ മെഡിക്കല്‍ പ്രൊഫഷനോ ഈ ബാധ്യത ഏറ്റെടുക്കേണ്ടതല്ലേ ? അമേരിക്കയില്‍ വാക്സിന്‍ മൂലമുള്ള മരണങ്ങള്‍ക്കും രോഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക വകുപ്പു് തന്നെയുണ്ടല്ലോ ?)

5. വാക്സിനേഷന്‍ വേളയില്‍ 'Nuerogenic shock' ഉം 'Anaphylatic shock' ഉം മരണകാരണമാകാന്‍ ഇടയില്ലേ ?

6. എനിക്കറിയാവുന്ന പല ഡോക്ടര്‍മാരും വാക്സിനേഷനു് എതിരാണു്. പല ഡോക്ടര്‍മാരും സ്വന്തം കുട്ടികള്‍ക്കു് വാക്സീന്‍ നല്കാറില്ല.സ്വന്തം ചികിത്സ ഏതായിരിക്കണമെന്നു് തിരഞ്ഞെടുക്കാനുള്ള ഝനാധഇപത്യാവകാശം എല്ലാവര്‍ക്കുമില്ലേ ? എല്ലാവരും അലോപ്പതി ചികിത്സ ചെയ്യണമെന്നു് ഭരണ കൂടം നിര്‍ബ്ബന്ധിക്കുന്നതെന്തിനാണു് ?

സാമ്രാജ്യത്ത അജണ്ടക്കെതിരെ ജാഗരൂകരാകണം 

NATIONAL SECURITY MEMORANDUM 200 ല്‍ (ഇന്റര്‍നെറ്റില്‍ ലഭ്യമാണു്) സൂചിപ്പിക്കുന്നത് മൂന്നാം ലോക രാജ്യങ്ങളില്‍ യുദ്ധം, കൃത്രിമക്ഷാമം, കുടുംബാസൂത്രണം എന്നിവ ആസൂത്രണം ചെയ്തു കൊണ്ടുവരുന്നു എന്നാണ്. 1974 ഡിസംബറില്‍ അമേരിക്കയുടെ രഹസ്യ രേഖയായതാണു് ഈ 'ഹിറ്റ്‌ലര്‍ രേഖ'. LDC (Least Developed Countries) രാജ്യങ്ങളില്‍ പെരുകുന്ന ജനസംഖ്യ അമേരിക്കയുടെ ഭാവി സുരക്ഷിതത്വത്തിനു് അപകടമാണെന്നും ഈ രാജ്യങ്ങളില്‍ പെരുകുന്ന ജനങ്ങള്‍ പ്രകൃതി വിഭവങ്ങള്‍ തീര്‍ക്കുകയും അമേരിക്കയുടെ മള്‍ടി നാഷണല്‍ കമ്പനികള്‍ക്കെതിരേയെല്ലാം സമരത്തിനിറങ്ങുകയും ചെയ്യുമെന്നും അതിനാല്‍ നിലവിലുള്ളവരുടെ പ്രത്യുല്പാദനശേഷി ഇല്ലാതാക്കണമെന്നും കുഞ്ഞുങ്ങളുടെ ജനനം തടയണമെന്നും റിപ്പോര്‍ടു് നിര്‍ദ്ദേശിക്കുന്നു. കുടുംബാസൂത്രണം, യുദ്ധം, കൃത്രിമ ക്ഷാമം ഒക്കെയുണ്ടാക്കാനാവശ്യപ്പെടുന്ന ഈ റിപ്പോര്‍ടിന്റെ നടത്തിപ്പു് പെന്റഗണിനെയാണു് മുഖ്യമായും ഏല്പിച്ചതു്.

എന്നിട്ടും അമേരിക്കന്‍ കമ്പനികളും അമേരിക്കയുടെ കീഴിലുള്ള വകുപ്പുകളും ഇന്ത്യക്കാരെ ആരോഗ്യവാന്മാരായി ജീവിക്കാന്‍ സഹായിക്കുമെന്നും മരുന്നുകളും വാക്സീനുമൊക്കെ നല്കി രക്ഷിക്കുമെന്നും നമ്മള്‍ പ്രതീക്ഷിക്കുന്നു !

ഗവേഷണം നടക്കണം 

ഞങ്ങളുടെ പ്രകൃതി ജീവന പ്രവര്‍ത്തനങ്ങള്‍ക്കു് യാതൊരു ഫണ്ടുമില്ല. വെറും സാധാരണക്കാരായവരില്‍ ചിലരാണു് ഇന്നു് കേരളത്തില്‍ പ്രകൃതി ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു്.

വാഹനാപകടങ്ങളുടെ രംഗത്തും വിഷബാധകളുടെ രംഗത്തും പ്രകൃതി ജീവനത്തിനു് ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടു്. 50 കോടി രൂപ ഞങ്ങള്‍ക്കു് ലഭിക്കുകയാണെങ്കില്‍ നല്ലൊരു ഗവേഷണ സ്ഥാപനവും വ്യത്യസ്തമായ പ്രവര്‍ത്തനവും സാധിക്കും. അതാകട്ടെ, ആരോഗ്യ രംഗത്തു് സര്‍ക്കാര്‍ ചെലവഴിക്കുന്നതിന്റെ ചെറിയൊരംശം പോലുമാകുന്നില്ല.

(കേട്ടു് തയ്യാറാക്കിയതു് - എം കൃഷ്ണദാസ്. തിരുത്തി നല്‍കിയതു് - ഡോ. ജേക്കബ് വടക്കന്‍ചേരി, തിരുത്തലുകള്‍ വരുത്തിയതു് - ജോസഫ് തോമസ്.)

നാലാം സെമിനാര്‍ - പ്രകൃതി ജീവനത്തിന്റെ ശാസ്ത്രീയത - പി ജെ ആന്റണി ഫൌണ്ടേഷനില്‍



27-01-2013 ഞായറാഴ്ച 3 മണിക്കു് ഹൈക്കോടതിയ്ക്കടുത്തു് പി ജെ ആന്റണി ഫൌണ്ടേഷന്‍ ഹാളില്‍.

'ആരോഗ്യശ്രീ' പഠന ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി ഈ സെമിനാറിനേയും കാണണം. പി ജെ ആന്റണി ഫൌണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയിലേയ്ക്കു് ഏവര്‍ക്കും സ്വാഗതം.