അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം
Appropriate Technology Promotion Society (ATPS)
ER-419/2001, Kochi.
പ്രകൃതി ജീവനത്തിലൂടെ രോഗമുക്തമായ സമൂഹം
- ഡോ ജേക്കബ് വടക്കന്‍ചേരിയുടെ പ്രഭാഷണം -
(08-01-2013, 5 PM, 'ആരോഗ്യശ്രീ' പഠന സെമിനാര്‍, കെജിബോസ് ഭവന്‍)
ഹൃദ്രോഗം : പ്രകൃതി ചികിത്സാരീതി അലോപ്പതിക്കാരും അംഗീകരിക്കുന്നു
പ്രകൃതിചികിത്സകര്‍ പറയുന്ന പല കാര്യങ്ങളും ആദ്യം കളിയാക്കപ്പെടാറാണ് പതിവ്. വഴിയെ അത് ശാസ്ത്രീയമാണെന്ന് ബോധ്യപ്പെടുന്നു. ഉദാഹരണം, 5/11/2012 ന് മാതൃഭൂമി, കണ്ണൂര്‍ എഡിഷന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത് "ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ വെയില്‍ കൊള്ളുന്നത് നല്ലത്" എന്ന് ഗവേഷണഫലങ്ങള്‍ കാണിക്കുന്നു എന്നാണു്. ഹൃദ്രോഗ വിദഗ്ദ്ധരുടെ സംഘടനയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന്റേതാണു് ഈ വിലയിരുത്തല്‍. (റിപ്പോര്‍ടു് അനുബന്ധമായി ചേര്‍ക്കുന്നു) ഇത് കാലങ്ങളായി പ്രകൃതിചികിത്സക്കാര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യമാണു്. പ്രകൃതിചികിത്സാകേന്ദ്രങ്ങളില്‍ രാവിലെ വെയില്‍ കൊള്ളുക എന്നത് ഒരു നിത്യവൃത്തിയാണു്. ഹൃദ്രോഗത്തിന്റെ അടിസ്ഥാനകാരണങ്ങളിലൊന്നു് രക്തത്തില്‍ കൊഴുപ്പടിയുന്നതാണു്. (Cholestrol). രക്തത്തില്‍ കൊഴുപ്പു് കൂടുന്നതു് ആനാരോഗ്യകരമായ ഭക്ഷണ രീതികൊണ്ടാണു്. വെയില്‍ കൊള്ളുക വഴി കൊഴുപ്പു് അലിയിപ്പിച്ചു് കളയാന്‍ കഴിയും. അപ്പോള്‍ ഭക്ഷണത്തിന്റേയും അതു് മൂലം രക്തത്തിന്റേയും കുറ്റത്തിനു് കുറ്റക്കാരനല്ലാത്ത ഹൃദയത്തെ എന്തിനു് വെട്ടി മുറിക്കുന്നു ? ശാസ്ത്രീയത എന്നാല്‍ ഇതു് പോലെ യുക്തിയില്‍ അധിഷ്ഠിതമായിരിക്കണം. ആഞ്ജിയോപ്ലാസ്റ്റി (Angioplasty) ചെയ്യുക എന്നാല്‍ ശരീരത്തില്‍ ഒരു ബാഹ്യ വസ്തു (Foreign Body) സ്ഥാപിക്കുക എന്നതാണു്. ഇവിടെ ഉപയോഗിക്കുന്ന 'Stent' പലതും അമേരിക്കയില്‍ കരിമ്പട്ടികയില്‍ (Black List) പെടുത്തപ്പെടുത്തിയിട്ടുള്ളവയാണു്. ഇത്തരം ബാഹ്യ വസ്തുക്കളെ ശരീരം പുറത്തു് കളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. (അതു് തടയാന്‍ വേറെ മരുന്നു് കൊടുത്തു് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം തടയും.) പഞ്ചര്‍ ഒട്ടിച്ച ട്യൂബ് പോലെയാണു് 'stent' വെച്ച ഹൃദയം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു് താളപ്പിഴ അനുഭവപ്പെടും. ഒന്നര വര്‍ഷം കൊണ്ടു് അടുത്ത 'stent' വെയ്ക്കുക എന്നതായിരിക്കും ഫലം.
രക്താതിസമ്മര്‍ദം
രക്താതിസമ്മര്‍ദ്ദത്തിന്റെ ചികിത്സയിലും ഇതു് പോലെ തെറ്റായ സമീപനം കാണാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ കാരണമല്ല അന്വേഷിക്കുന്നതു്. രക്തക്കുഴലുകളെ വികസിപ്പിക്കാനാണു് മരുന്നു് നല്‍കുന്നതു്. ഇതു് ഹൃദയത്തേയും വികസിപ്പിക്കും. 159/109 വരേയുള്ള രക്തസമ്മര്‍ദ്ദത്തിനു് സാധാരണ ഗതിയില്‍ മരുന്നു് കഴിക്കേണ്ടതില്ല. മൂന്നു് മാസം രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുകയും ഭക്ഷണ-വ്യായാമ ക്രമീകരണങ്ങള്‍ ചെയ്യുകയും എന്നിട്ടും കൂടി നില്‍ക്കുന്നുണ്ടെങ്കില്‍ മാത്രം ചികിത്സ ചെയ്യുകയുമാണു് വേണ്ടതു്.
രോഗാണുക്കളോ ?
അണുക്കളേക്കുറിച്ചു് പഠിക്കുന്നതു് ബയോളജിസ്റ്റുകളാണു്. അവര്‍ അണുക്കളില്‍ രോഗാണുക്കള്‍ എന്ന ഒരു വര്‍ഗ്ഗീകരണം നടത്തിയിട്ടില്ല. മെഡിക്കല്‍ ശാസ്ത്രജ്ഞരാണു് രോഗാണുക്കള്‍ എന്ന വര്‍ഗ്ഗീകരണം നടത്തിയിട്ടുള്ളതു്. കേവലമായ രോഗാണുക്കള്‍ ഇല്ല എന്നതാണു് പ്രകൃതി ജീവനക്കാരുടെ വാദം. അണുക്കള്‍ ഏതു് സാഹചര്യത്തില്‍ കിടക്കുന്നുവോ ആ സാഹചര്യത്തിലേക്കു് രൂപം മാറുന്നു. അഴുക്കു് നിറഞ്ഞ പദാര്‍ത്ഥത്തില്‍ പെട്ടു് രൂപം മാറുന്ന അണുവിനെ ശുദ്ധ പദാര്‍ത്ഥത്തിലിട്ടാല്‍ അതനുസരിച്ചു് രൂപം മാറുകയായി. 'ആന്റണി ബിഷാന്ത്' എന്ന ശാസ്ത്രജ്ഞന്‍ നിരവധി പരീക്ഷണങ്ങളിലൂടെ ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണു്.
അണുക്കള്‍ പെരുകാന്‍ അനുവദിക്കുന്ന ശരീരത്തിന്റെ അവസ്ഥയാണു് രോഗം ഉണ്ടാക്കുന്നതു്. കൊതുകു് മന്തു് പരത്തുന്നു എന്ന വാദം നോക്കുക. ഒരു വീട്ടില്‍ നാലു് അംഗങ്ങളുണ്ടെങ്കില്‍ കൊതുകു് തീര്‍ച്ചയായും നാലു് പേരേയും കടിച്ചിരിക്കും. കുടുംബത്തില്‍ എല്ലാവര്‍ക്കും അപ്പോള്‍ മന്തു് വരേണ്ടതല്ലേ ? അത്തരം കുടുംബങ്ങള്‍ ഉണ്ടോ ? അതു് പോലെ കൊതുകു് കടി ധാരാളമായി ഏല്കുന്ന ജയില്‍ വാസികള്‍ക്കു് മന്തു് പടര്‍ന്നു് പിടിക്കുന്നില്ല. ഏറ്റവും കൂടുതല്‍ കൊതുകുകടി ഏല്കുന്നവരില്‍ വഴിവക്കില്‍ കുടന്നുറങ്ങുന്ന യാചകരുണ്ടു്. ചിക്കന്‍ ഗുനിയയും മറ്റു് കൊതുകു് ജന്യ രോഗങ്ങളും കൊണ്ടു് അവരെല്ലാം ചെറുപ്പത്തിലേ മരിച്ചു് പോകേണ്ടതല്ലേ ? അലോപ്പതിക്കാരുടെ രോഗ സിദ്ധാന്തങ്ങള്‍ക്കെല്ലാം എതിരായിട്ടാണു് വഴിവക്കുകളിലെ ഭ്രാന്തന്മാരുടെ ജീവിതം. കുളിക്കില്ല, പല്ലു് തേക്കില്ല, അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിക്കില്ല, ശോധന കഴിഞ്ഞാല്‍ കഴുകുക പോലുമില്ല. പോഷകാഹാരങ്ങള്‍ കഴിക്കുന്നതേയില്ല. എന്നിട്ടും ഭ്രാന്തന്മാര്‍ക്കു് അണു ജന്യ രോഗങ്ങളോ പകര്‍ച്ചവ്യാധികളോ പിടിക്കുന്നില്ല. ഒരു ഭ്രാന്തനെ പിടിച്ചു് കെട്ടാന്‍ അഞ്ചെട്ടു് പേരെങ്കിലും വേണം. എവിടുന്നാണീ ഊര്‍ജ്ജം ? എന്തേ രോഗാണുക്കള്‍ ഭ്രാന്തനോടു് തോല്കുന്നതു് ? അണുക്കള്‍ക്കു് ഗതികേടുണ്ടാക്കുന്ന വിധത്തിലുള്ള ശരീരത്തിന്റെ ദുരവസ്ഥയാണു് അടിസ്ഥാന പ്രശ്നം. അണുക്കളല്ല, അഴുക്കു് കെട്ടിക്കിടന്നു് ദുഷിക്കുന്ന ശരീരത്തിന്റേതാണു് പ്രശ്നം. ദുഷിച്ച ശരീരത്തില്‍ നിന്നും അണുക്കള്‍ക്കാണു് രോഗം പിടിക്കുന്നതു്. രോഗാണുക്കളല്ല, രോഗിയില്‍ നിന്നും അണുക്കള്‍ക്കു് രോഗം പിടിക്കുകയാണു്. രോഗമാണു് രോഗാണുക്കളെ ഉണ്ടാക്കുന്നതു്. ഇവിടെയാണു് പ്രകൃതി ജീവനവും ഭക്ഷണവും പ്രധാനമാകുന്നതു്.
ഒരു തരം കോശം മാത്രം
ശരീരത്തെ ഒരൊറ്റ കോശമായി കാണുക എന്നതാണു് പ്രകൃതി ജീവനത്തിന്റെ സമീപനം. കോശം - കല – അവയവം - വ്യവസ്ഥകള്‍ - ശരീരം എന്നീ ക്രമത്തില്‍ വികസിക്കുകയാണു്. മനുഷ്യ ശരീരത്തില്‍ 100 ട്രില്യണ്‍ കോശങ്ങള്‍ ഉണ്ടെന്നു് ആധുനിക ശാസ്ത്രം പറയുന്നു. ഈ നൂറു് ട്രില്ല്യന്‍ കോശങ്ങളും ഒരൊറ്റ ബീജ കോശത്തിന്റേയും അണ്ഡകോശത്തിന്റേയും സംയോഗം വഴി ഉണ്ടാകുന്ന ഭ്രൂണകോശം പിളര്‍ന്നു് വളര്‍ന്നുണ്ടായവയാണു്. എല്ലാ കോശങ്ങളും ആദ്യ കോശങ്ങളുടെ മക്കള്‍ കോശങ്ങളാണു്. ഹൃദയമായിരിക്കുന്നതും കരളായിരിക്കുന്നതുമെല്ലാം ഇങ്ങിനെയുണ്ടാകുന്ന കോശങ്ങളാണു്.
ഒരാളുടെ ശരീരത്തില്‍ നിന്നു് ഒരു ട്രില്ല്യന്‍ കോശങ്ങള്‍ പെറുക്കിമാറ്റിയാല്‍ പിന്നെ കരളും ഹൃദയവും കുടലും ബാക്കിയുണ്ടാകുമോ ? എല്ലാം കോശനിര്‍മ്മിതമാണെങ്കില്‍, ശരീരത്തിന്റെ പ്രാഥമിക യൂണിറ്റു് കോശങ്ങളാണെങ്കില്‍, ശരീരത്തിലെ ഏതൊരു അവയവത്തിന്റേയും കേടിന്റെ കാരണം കോശത്തിന്റെ വൈകല്യമല്ലേ ? കാര്‍ഡിയോളജിസ്റ്റു്, നെഫ്രോളജിസ്റ്റു് എന്നു് തുടങ്ങിയ വിഭജനങ്ങള്‍ ശാസ്ത്രീയമാണോ ? ഓരോ രോഗത്തിനും വേറേ വേറേ മരുന്നുകള്‍ എന്ന സമീപനം ശാസ്ത്രീയമാണോ ?
ത്വക്കിലെ കോശങ്ങള്‍ ജീവിക്കുന്നതു് 30 ദിവസം മാത്രമാണു്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ 120 ദിവസവും വെളുത്ത രക്താണുക്കള്‍ 20 ദിവസവും പ്ലേറ്റു്ലെറ്റുകള്‍ 8 ദിവസവും ജീവിക്കുന്നു. തലച്ചോര്‍ ഒഴികെയുള്ള എല്ലാ കോശങ്ങളും ഇപ്രകാരം മരിക്കുകയും പുതിയവ ജനിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു് ആധുനിക ശാസ്ത്രം പറയുന്നു.
കോശങ്ങള്‍ക്കു് സ്വയം കേടു് നീക്കാനറിയാമെന്നും സെല്‍ ബയോളജി ഗ്രന്ഥങ്ങള്‍ പറയുന്നു. നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ശരീരത്തിനു് പുറത്തു് നിന്നുള്ള രോഗ ചികിത്സയുടെ ആവശ്യം എന്താണു് ?
ചത്തു് പോകുന്ന കോശങ്ങള്‍ അല്പമാത്ര പ്രോട്ടീന്‍ മാത്രമേ കൊണ്ടു് പോകുന്നുള്ളെന്നും ബാക്കിയുള്ളതെല്ലാം ശരീരത്തിനു് തിരികെ നല്കുമെന്നും ശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നു. ശരീരം നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു എന്ന വാദത്തെ എങ്ങനെ ഖണ്ഡിക്കും ? സ്വയം ജനിച്ചു് സ്വയം വളര്‍ന്നു് സ്വയം മരിക്കുന്ന ശരീരത്തിനു് സ്വയം തിരുത്താനും അറിയാം എന്നു് നാം മനസിലാക്കണം. തലവേദന വന്നു് ഛര്‍ദ്ദിക്കുമ്പോള്‍ ഭാവിയില്‍ വരാവുന്ന കാന്‍സറിനുള്ള കാരണമാകാം പുറത്തു് പോകുന്നതു്. പ്രാണനു് പ്രവര്‍ത്തിക്കാനുള്ള തടസ്സം നീക്കുക എന്നതാണു് ശരി. അലോപ്പതിയുടെ അടിസ്ഥാന തത്വശാസ്ത്രം തന്നെ 'കൊല്ലുക' എന്നതാണു്. (അണുക്കളെ കൊല്ലുക, കോശത്തെ കൊല്ലുക). പ്രപഞ്ചത്തിലെ എല്ലാ സൂക്ഷ്മ ജീവികളേയും ചെറു ജീവികളേയും കൊന്നു് 'സ്റ്റെറിലൈസ്ഡ്' പ്രപഞ്ചം ഉണ്ടാക്കിയാല്‍ മാത്രമേ മനുഷ്യനു് ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുകയുള്ളോ ?
ഭക്ഷണത്തെക്കുറിച്ച്
ഭക്ഷണം അസംസ്കൃത വസ്തുവും ശരീരം യന്ത്രവും ആരോഗ്യമുള്ള ജീവന്‍ ഉല്പന്നവുമാണു്. അസംസ്കൃത വസ്തു മോശമായാല്‍ ഉല്പന്നവും മോശമാകും. ആതാണു് ഭക്ഷണത്തിന്റെ പ്രാധാന്യം. വയറ്റില്‍ നിന്നു് പോകന്നതിന്റെ പരിശോധനയാണു് ഇംഗ്ലീഷ് ചികിത്സ നത്തുന്നതെങ്കില്‍ വയറ്റിലേയ്ക്കു് പോകുന്നതിന്റെ പരിശോധനയാണു് പ്രകൃതി ജീവനത്തില്‍ നടത്തുന്നതു്. ഭക്ഷണത്തെ മൂന്നായി തരം തിരിക്കാം.
1. ജീവനുള്ള ഭക്ഷണം - അതായതു് ജീവ തേജസ്സു് കിട്ടുന്ന ഭക്ഷണം. പഴം, പച്ചക്കറി
2. ചത്ത ഭക്ഷണം - അതായതു് പോഷകം മാത്രം കിട്ടുന്നതു്. വേവിച്ച ഭക്ഷണ സാധനങ്ങള്‍, ഇറച്ചി, മീന്‍ തുടങ്ങിയവ
3. പ്രേത ഭക്ഷണം - അതായതു് തേജസ്സു് ഊറ്റിക്കുടിക്കുന്നതു്. മദ്യം, പഞ്ചസാര തുടങ്ങിയവ.
ജീവനുള്ള ഭക്ഷണം പോഷകത്തോടൊപ്പം ജീവ തേജസ്സും നല്‍കുന്നു. ലാബോറട്ടറി പരിശോധനാഫല പ്രകാരം തക്കാളി എന്നാല്‍ പൊട്ടാസിയവും സോഡിയവും മറ്റു പല മൂലകങ്ങളുടേയും സംയുക്തങ്ങളും മിശ്രിതങ്ങളും മാത്രമാണു്. പ്രകൃതി ജീവനക്കാര്‍ അതില്‍ കൂടുതലായി ജീവതേജസ്സും കാണുന്നു. ഒരു തക്കാളിയുടെ ഉള്ളില്‍ ശാസ്ത്രം കാണുന്ന പോഷക ഘടകങ്ങളേക്കാള്‍ കൂടുതലായി ജീവന്റെ സൂക്ഷ്മാംശങ്ങളുമുണ്ടു്. അവ പറമ്പിലേയ്ക്കിട്ടാല്‍ അനേകം തക്കാളി ചെടികള്‍ക്കു് ജന്മം നല്‍കുന്ന ജീവന്‍. തക്കാളി പച്ചയ്ക്കു് കഴിക്കുന്നതോടെ ആ ജീവാംശം നമ്മുടെ ജീവാംശത്തിനു് കരുത്താകുകയാണു് ചെയ്യുന്നതു്.
ചില വടക്കന്‍ ജില്ലകളില്‍ നോമ്പിന്റെ കാലത്തു് ആശുപത്രികളില്‍ അഡ്മിഷന്‍ കുറയുന്നതായി പത്രവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടു്. ഭക്ഷണ ക്രമത്തിന്റെ പ്രാധാന്യത്തിലേയ്ക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.
ആശുപത്രികളില്‍ രോഗികള്‍ക്കു് കൊടുത്തിരുന്ന മോഡേണ്‍ ബ്രഡ്ഡില്‍ മാരക രോഗങ്ങളും കാന്‍സറും ഉണ്ടാക്കിയിരുന്ന ട്രാന്‍സ്‌ഫാറ്റും പൊട്ടാസിയം ബ്രോമേറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ ഇവ ഒഴിവാക്കാമെന്നു് സമ്മതിച്ചു് 'യൂണീലിവര്‍' രേഖാമൂലമുള്ള ഉറപ്പാണു് നല്‍കിയതു്.
ഇന്നത്തെ ഇംഗ്ലീഷ് ചികിത്സ അതിന്റെ സ്വന്തം ധാര്‍മ്മികതയ്ക്കു് പോലും നിരക്കാത്തതായിരിക്കുന്നു. അതിന്റെ മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെ പോലും അതു് മറച്ചു് വെയ്ക്കുന്നു, അവയ്ക്കു് വിപരീതമായി പ്രവര്‍ത്തിക്കുന്നു.
'Martindale - The Complete Drug Reference' എന്ന ഗ്രന്ഥത്തില്‍ പറയുന്നതു് പനി ഉണ്ടായാല്‍ 106 ഡിഗ്രി വരെ മരുന്നു് കഴിക്കുന്നതു് ശരിയല്ല എന്നാണു്. അതു് ഹൈപ്പോതലാമസിന്റെ (Hypothalamus) ചൂടു് നിയന്ത്രണ പ്രവര്‍ത്തന (thermo regulatory) ഫലമാണെന്നാണു്. അതിനു് ശേഷവും ചൂടു് കൂടിയാല്‍ അതു് ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനം നിലച്ചതിനാലാണു്. അതിനു് ഒരു മരുന്നും ഫലപ്രദമല്ല. ഐസ് വെള്ളത്തില്‍ എനിമ എടുക്കുക, തണുത്ത വെള്ളത്തില്‍ രോഗിയെ കിടത്തുക, ധാരാളം തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുക തുടങ്ങിയ ചികിത്സകളാണു് മറ്റു് കാരണങ്ങളില്ലാത്ത പനിക്കു് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചു് പ്രവര്‍ത്തിക്കുന്ന 'റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ് ഗ്രേറ്റു് ബ്രിട്ടന്‍' പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നതു്. പനിക്കു് പാരസെറ്റാമോള്‍ നല്‍കി ഉടന്‍ കുറയ്ക്കണമെന്നു് ഒരു മെഡിക്കല്‍ ടെക്സ്റ്റിലും പറയുന്നില്ല. പനിയുടെ അടിസ്ഥാന കാരണം കണ്ടു് പിടിച്ചു് അതു് പരിഹരിക്കുകയാണു് വേണ്ടതെന്നു് നിര്‍ദ്ദേശിക്കുന്നുമുണ്ടു്.
''കൂടി നില്‍ക്കുന്ന പനിയുടെ ചൂടില്‍ സിഫിലിസിന്റെ അണുക്കള്‍ ചത്തു് പോകുന്നതായി റിപ്പോര്‍ടുകളുണ്ടെന്നു്'' ആര്‍ എസ് സന്തോസ്ക്കറിന്റെ 'ഫാര്‍മകോളജി ആന്റു് ഫാര്‍മകോതെറാപ്യൂട്ടിക്സു്' എന്ന ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു. പനിക്കു് പാരസെറ്റാമോള്‍ നല്‍കിയുള്ള ചികിത്സ എന്താണു് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതു് ? മദ്യവും പാരസെറ്റാമോളും കൂടി ചേര്‍ന്നാല്‍ കരള്‍ നാശത്തിനു് കാരണമാകുമെന്നാണു് 'Stokly's Drug Interaction' എന്ന ഗ്രന്ഥം പറയുന്നതു്. കാപ്പിയും അച്ചാറുമൊക്കെയായി ചേര്‍ന്നാലും പാരസെറ്റാമോള്‍ ഡ്രഗ് ഇന്ററാക്ഷന്‍ ഉണ്ടാക്കാം. ബ്രീട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കു് വേണ്ടി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടു്. 'ദി ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി' എന്നാണു് അതിന്റെ പേരു്. (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കു് വേണ്ടി മദ്യം വിളമ്പുകയാണു് ചെയ്യുന്നതു്. IMA യുടെ കൊച്ചി ഓഫീസില്‍ അവര്‍ ബാര്‍ നടത്തുകയാണു്.)
പാരസെറ്റാമോളിന്റെ ചെറിയ അളവായ പത്തു് മുതല്‍ പതിനഞ്ചു് ഗ്രാം വരെ (20 മുതല്‍ 30 വരെ ഗുളികകള്‍) ഇനരുപത്തിനാലു് മണിക്കൂറുകള്‍ക്കുള്ളില്‍ അകത്തു് ചെന്നാല്‍ കരള്‍ കരിഞ്ഞും വൃക്കകള്‍ കരിഞ്ഞും മനുഷ്യന്‍ മരിക്കാനിടയുണ്ടെന്നും എന്‍സഫലോപ്പതി, സെറിബ്രല്‍ ഒഡീമ, ഹൈപ്പോഗ്ലൈസീമിയ, ഹെമറേജ് എന്നീ ലക്ഷണങ്ങളോടെ മൂന്നു് നാലു് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാമെന്നുമാണു് ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി താക്കീതു് നല്‍കുന്നതു്.
പ്രഷര്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കൊപ്പവും വാക്സിനുകള്‍ക്കൊപ്പവുമൊക്കെ പാരസെറ്റാമോള്‍ കഴിച്ചാല്‍ ഏതു് തരത്തിലുള്ള രാസ വിഷ പ്രതിപ്രവര്‍ത്തനമാണു് ശരീരത്തിനുള്ളില്‍ നടക്കുക എന്നതു് ആര്‍ക്കറിയാം ?
'Death by prescription' എന്ന പുസ്തകത്തില്‍ ഡോക്ടര്‍ റായ് ഡി സ്ട്രാന്ഡു് പാരസെറ്റാമോളിന്റെ പാര്‍ശ്വ ഫലത്തിന്റെ ഭാഗമായി തന്റെ സുഹൃത്തിന്റെ മകളുടെ കരള്‍ തകര്‍ന്ന അനുഭവം വിവരിക്കുന്നു.
പല പുസ്തകങ്ങളിലും പല മരുന്നുകളേക്കുറിച്ചും ലക്ഷണങ്ങളേക്കുറിച്ചും അറിവു് പൂര്‍ണ്ണമല്ല എന്നു് പറയുന്നു. R S Santhoskar ന്റെ 'Pharmacology & Pharmacotherapeutics' എന്ന പുസ്തകത്തില്‍ 'Role of fever in defence mechanism is not clear' എന്നു് പറയുന്നു. 'Stokly's Drug Interaction' എന്ന പുസ്തകത്തില്‍ പല മരുന്നുകളുടേയും പ്രതിപ്രവര്‍ത്തന ഫലങ്ങള്‍ 'Not known' എന്നാണു് രേഖപ്പെടുത്തിയിട്ടുള്ളതു്. പ്രഷര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളുടേയും കാരണം അറിയില്ലെന്നു് വിശദീകരിക്കുകയാണു് എല്ലാ മെഡിക്കല്‍ ഗ്രന്ഥങ്ങളും. കേവലം പനിയുടെ കാരണവും അതിനു് പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള പങ്കും പത്തിരുന്നൂറു് വര്‍ഷത്തെ ശാസ്ത്രീയ ഗവേഷണത്തിനൊടുവിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു് പറയുമ്പോള്‍ എന്താണു് അലോപ്പതിയുടെ ശാസ്ത്രീയത ?
രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫത്തിന്റെ മരുന്ന് നല്‍കുന്നതു് നിയമം മൂലം അമേരിക്കയില്‍ നിരോധിച്ചിരിക്കുകയാണു്. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫത്തിനുള്ള മരുന്നുകള്‍ നല്‍കുന്നതിനു് അമേരിക്കില്‍ കര്‍ശനമായ നിബന്ധനകളാണുള്ളതു്. എന്നാല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ഇതൊന്നും പരിഗണിക്കാതെ കഫ മരുന്നുകള്‍ കൊച്ചു് കുട്ടികള്‍ക്കു് യഥേഷ്ടം നല്‍കിക്കൊണ്ടിരിക്കുകയാണു്.
ഇന്ത്യയില്‍ ഉപയോഗിച്ചു് വന്നിരുന്ന നിമെസുലൈഡ് (നൈസ്, നൈസിപ്പ്, നിമെജെസിക്), സിസാപ്രൈഡ്, പ്രോവെരിഡോള്‍ തുടങ്ങിയ 15-ഓളം മരുന്നുകള്‍ പന്ത്രണ്ടു് കൊല്ലം മുമ്പു് ലോക ആരോഗ്യ സംഘടന നിരോധിച്ചതാണ്. പത്തു് കൊല്ലമാണു് ഞങ്ങള്‍ ആ മരുന്നുകള്‍ ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ടു് സമരം ചെയ്തതു്. ഈ മരുന്നുകള്‍ രാഷ്ട്രീയമായി ഇന്ത്യ നിരോധിച്ചിട്ടില്ലെങ്കിലും ഡോക്ടര്‍മാര്‍ ഇവ ഉപയോഗിക്കരുതു് എന്ന സര്‍ക്കുലര്‍ അയയ്ക്കണമെന്നഭ്യര്‍ത്ഥിച്ചു് ഞങ്ങള്‍ പല നിവേദനങ്ങള്‍ IMA യ്ക്കു് അയയ്ക്കുകയുണ്ടായി. 100 ദിവസവും മറ്റൊരു 50 ദിവസവും എറണാകുളത്തു് ഞങ്ങള്‍ സത്യാഗ്രഹവും നടത്തി. ഒരു പ്രതികരണവും IMA യുടെ ഭാഗത്തു് നിന്നും ഉണ്ടായില്ല. "മറ്റൊരു രാജ്യത്തു് നിരോധിച്ചു എന്നു് കരുതി ഈ രാജ്യത്തു് നിരോധിക്കാത്ത ഒരു മരുന്നു് കൊടുക്കുന്നതില്‍ എന്താണു് തെറ്റു്" എന്നാണു് ഒരു യുവ ഡോക്ടര്‍ രോഷത്തോടെ ചോദിച്ചതു്. അലോപ്പതി പാലിക്കുന്നതു് രാഷ്ട്രീയ നിയമമാണോ അതോ വൈദ്യശാസ്ത്ര നിയമമാണോ ? ഒടുവില്‍ രണ്ടു് കൊല്ലം മുമ്പാണു് ഇന്ത്യ ഈ മരുന്നുകള്‍ നിരോധിച്ചതു്.
പ്രകൃതി ജീവനത്തില്‍ മൂത്രം മരുന്നായി ഉപയോഗിക്കുന്നു എന്നും മറ്റും പറഞ്ഞു് കളിയാക്കുന്ന പ്രവണതയുണ്ടു്. ഞങ്ങള്‍ മൂത്രം കുടിക്കുന്നവരോ കുടിപ്പിക്കുന്നവരോ അല്ല. പക്ഷെ, മൂത്ര ചികിത്സയെ കളിയാക്കുന്ന ഈ അലോപ്പതിക്കാര്‍ മൂത്രത്തില്‍ നിന്ന് മരുന്നുണ്ടാക്കുന്നുണ്ടു്. 'Fertinorm', 'Novarel' എന്നീ മരുന്നുകള്‍ മൂത്രത്തില്‍ നിന്നുണ്ടാക്കുമ്പോള്‍ മലത്തില്‍ നിന്നും മരുന്നുണ്ടാക്കുന്ന റിപ്പോര്‍ടുകളും വരുന്നുണ്ടു്. ഗര്‍ഭഛിദ്രം കഴിഞ്ഞ കുഞ്ഞുങ്ങളുടെ ശവം പോലും മരുന്നാക്കി മനുഷ്യരെ നരഭോജികളാക്കുകയാണു് ഇന്നു് അലോപ്പതിക്കാര്‍.
ടാഗോര്‍ കോളേജില്‍ അടുത്ത കാലത്ത് ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്നതിനു മൂത്രം കുടിച്ചു നോക്കാന്‍ അദ്ധ്യാപിക നല്‍കിയ നിര്‍ദ്ദേശം വിവാദമായിരുന്നു. സ്വന്തം മൂത്രമാണ് ഇവിടെ കുടിക്കാന്‍ നിര്‍ദേശിച്ചത്. മരുന്നുകളില്‍ നാട്ടുകാരുടെ മൂത്രമാണ് ഉള്ളില്‍ ചെല്ലുന്നത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സിലബസില്‍ ജീവനേക്കുറിച്ചു് (life) പഠിപ്പിക്കുന്നതേയില്ല. ഭക്ഷണത്തേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും അദ്ധ്യായമേ ഇല്ല.
പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ യഥാര്‍ത്ഥ ദോഷഫലങ്ങളേക്കുറിച്ചും അതിനെല്ലാം എന്തു് പരിഹാരം ചെയ്യണമെന്നതിനേക്കുറിച്ചും കൃത്യമായി പഠിപ്പിക്കുന്നില്ല, ഡോ റായ് ഡീ സ്ട്രാന്‍ഡു് തന്റെ പുസ്തകത്തില്‍ ഇതു് പറഞ്ഞു് വിലപിക്കുന്നുണ്ടു്. “പട്ടാളക്കാരേയും പോലീസുകാരേയും ഫയര്‍ സര്‍വ്വീസുകാരേയും പഠിപ്പിക്കുന്നതു് പോലെയാണു് ഞങ്ങളേയും പഠിപ്പിക്കുന്നതു്. മുന്നില്‍ കിടക്കുന്ന രോഗിക്കു് എന്തു് സംഭവിച്ചാലും നിങ്ങളുടെ മനസ് ഇളകരുതു്"
വാക്സിനേഷന്‍
പ്രകൃതി ജീവനക്കാരുടെ വാക്സിനേഷനെതിരേയുള്ള നിലപാടു് പ്രധാനമായും അതിന്റെ നിഗൂഢതയും ജനാധിപത്യ വിരുദ്ധതയും ഉയര്‍ത്തിയുള്ളതാണു്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു് മറുപടി ലഭിക്കുന്നില്ല.
1. വാക്സിനില്‍ രോഗത്തിന്റെ ബീജമാണുള്ളതു്. ഈ ബീജം ആരാണു് സൂക്ഷിക്കുന്നതു് ? എവിടെയാണു് സൂക്ഷിക്കുന്നതു് ?
2. ഒരിക്കല്‍ ഇല്ലാതാക്കിയതെന്നു് പറയപ്പെടുന്ന രോഗം തിരിച്ചു് വരുന്നതെങ്ങനെ ? വാക്സിനു് വേണ്ടി രോഗം ബീജം സൂക്ഷിക്കുന്ന കമ്പനികള്‍ പുറത്തു് വിടുന്നതാണോ ? (സത്യത്തില്‍ രോഗം ഇല്ലതാകുകയല്ല, അടിച്ചമര്‍ത്തപ്പെടുകയും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മറ്റു് രോഗങ്ങളായി മാറുകയുമാണു് ചെയ്യുന്നതു്. രോഗ കാരണങ്ങള്‍ മാറാതെ ഒരു രോഗവും മാറ്റാന്‍ കഴിയില്ല.)
3. വാക്സിനേഷന്‍ എന്നാല്‍ വീര്യം കുറഞ്ഞ രോഗ ബീജമാണല്ലോ ? 'വീര്യം കുറവു്' എങ്ങിനെ സാര്‍വ്വത്രിക മാനദണ്ഡമാകും ? ചില ശരീരങ്ങളില്‍ ഈ കുറഞ്ഞ വീര്യവും രോഗ കാരണമാകാം. വീര്യം കുറഞ്ഞതെന്നു് മരുന്നു് കമ്പനി പറഞ്ഞിരിക്കുന്നതു് എല്ലാവരും വിശ്വസിക്കുന്നു എന്നല്ലാതെ വാക്സിനിലെ രോഗ ബീജങ്ങളുടെ 'വീര്യക്കുറവു്' ആരും പരിശോധിച്ചു് ഉറപ്പു് വരുത്തുന്നില്ല. വീര്യം കുറഞ്ഞ ശരീരങ്ങളില്‍ ഈ കുറഞ്ഞ വീര്യമുള്ള രോഗബീജങ്ങളും കുഴപ്പമുണ്ടാക്കില്ലേ ?
4. പോളിയോ വാക്സിനേഷന്‍ വഴി ശരീരം തളര്‍ന്ന 50 കുട്ടികളുടെ ചിത്രങ്ങളും വാര്‍ത്തകളും സഹിതം സാജന്‍ സിന്ധു ഒരു പുസ്തകമിറക്കിയിട്ടുണ്ടു്. ആരും നിഷേധിച്ചിട്ടില്ല. ഇവര്‍ക്കെല്ലാം എന്തു് കൊണ്ടു് വാക്സീന്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം ഏര്‍പ്പെടുത്തുന്നില്ല ? (അതല്ലെങ്കില്‍ ഇതിനുത്തരവിടുന്ന സര്‍ക്കാരോ നടപ്പാക്കുന്ന ആശുപത്രികളോ മെഡിക്കല്‍ പ്രൊഫഷനോ ഈ ബാധ്യത ഏറ്റെടുക്കേണ്ടതല്ലേ ? അമേരിക്കയില്‍ വാക്സിന്‍ മൂലമുള്ള മരണങ്ങള്‍ക്കും രോഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക വകുപ്പു് തന്നെയുണ്ടല്ലോ ?)
5. വാക്സിനേഷന്‍ വേളയില്‍ 'Nuerogenic shock' ഉം 'Anaphylatic shock' ഉം മരണകാരണമാകാന്‍ ഇടയില്ലേ ?
6. എനിക്കറിയാവുന്ന പല ഡോക്ടര്‍മാരും വാക്സിനേഷനു് എതിരാണു്. പല ഡോക്ടര്‍മാരും സ്വന്തം കുട്ടികള്‍ക്കു് വാക്സീന്‍ നല്കാറില്ല.സ്വന്തം ചികിത്സ ഏതായിരിക്കണമെന്നു് തിരഞ്ഞെടുക്കാനുള്ള ഝനാധഇപത്യാവകാശം എല്ലാവര്‍ക്കുമില്ലേ ? എല്ലാവരും അലോപ്പതി ചികിത്സ ചെയ്യണമെന്നു് ഭരണ കൂടം നിര്‍ബ്ബന്ധിക്കുന്നതെന്തിനാണു് ?
സാമ്രാജ്യത്ത അജണ്ടക്കെതിരെ ജാഗരൂകരാകണം
NATIONAL SECURITY MEMORANDUM 200 ല്‍ (ഇന്റര്‍നെറ്റില്‍ ലഭ്യമാണു്) സൂചിപ്പിക്കുന്നത് മൂന്നാം ലോക രാജ്യങ്ങളില്‍ യുദ്ധം, കൃത്രിമക്ഷാമം, കുടുംബാസൂത്രണം എന്നിവ ആസൂത്രണം ചെയ്തു കൊണ്ടുവരുന്നു എന്നാണ്. 1974 ഡിസംബറില്‍ അമേരിക്കയുടെ രഹസ്യ രേഖയായതാണു് ഈ 'ഹിറ്റ്‌ലര്‍ രേഖ'. LDC (Least Developed Countries) രാജ്യങ്ങളില്‍ പെരുകുന്ന ജനസംഖ്യ അമേരിക്കയുടെ ഭാവി സുരക്ഷിതത്വത്തിനു് അപകടമാണെന്നും ഈ രാജ്യങ്ങളില്‍ പെരുകുന്ന ജനങ്ങള്‍ പ്രകൃതി വിഭവങ്ങള്‍ തീര്‍ക്കുകയും അമേരിക്കയുടെ മള്‍ടി നാഷണല്‍ കമ്പനികള്‍ക്കെതിരേയെല്ലാം സമരത്തിനിറങ്ങുകയും ചെയ്യുമെന്നും അതിനാല്‍ നിലവിലുള്ളവരുടെ പ്രത്യുല്പാദനശേഷി ഇല്ലാതാക്കണമെന്നും കുഞ്ഞുങ്ങളുടെ ജനനം തടയണമെന്നും റിപ്പോര്‍ടു് നിര്‍ദ്ദേശിക്കുന്നു. കുടുംബാസൂത്രണം, യുദ്ധം, കൃത്രിമ ക്ഷാമം ഒക്കെയുണ്ടാക്കാനാവശ്യപ്പെടുന്ന ഈ റിപ്പോര്‍ടിന്റെ നടത്തിപ്പു് പെന്റഗണിനെയാണു് മുഖ്യമായും ഏല്പിച്ചതു്.
എന്നിട്ടും അമേരിക്കന്‍ കമ്പനികളും അമേരിക്കയുടെ കീഴിലുള്ള വകുപ്പുകളും ഇന്ത്യക്കാരെ ആരോഗ്യവാന്മാരായി ജീവിക്കാന്‍ സഹായിക്കുമെന്നും മരുന്നുകളും വാക്സീനുമൊക്കെ നല്കി രക്ഷിക്കുമെന്നും നമ്മള്‍ പ്രതീക്ഷിക്കുന്നു !
ഗവേഷണം നടക്കണം
ഞങ്ങളുടെ പ്രകൃതി ജീവന പ്രവര്‍ത്തനങ്ങള്‍ക്കു് യാതൊരു ഫണ്ടുമില്ല. വെറും സാധാരണക്കാരായവരില്‍ ചിലരാണു് ഇന്നു് കേരളത്തില്‍ പ്രകൃതി ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു്.
വാഹനാപകടങ്ങളുടെ രംഗത്തും വിഷബാധകളുടെ രംഗത്തും പ്രകൃതി ജീവനത്തിനു് ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടു്. 50 കോടി രൂപ ഞങ്ങള്‍ക്കു് ലഭിക്കുകയാണെങ്കില്‍ നല്ലൊരു ഗവേഷണ സ്ഥാപനവും വ്യത്യസ്തമായ പ്രവര്‍ത്തനവും സാധിക്കും. അതാകട്ടെ, ആരോഗ്യ രംഗത്തു് സര്‍ക്കാര്‍ ചെലവഴിക്കുന്നതിന്റെ ചെറിയൊരംശം പോലുമാകുന്നില്ല.
(കേട്ടു് തയ്യാറാക്കിയതു് - എം കൃഷ്ണദാസ്. തിരുത്തി നല്‍കിയതു് - ഡോ. ജേക്കബ് വടക്കന്‍ചേരി, തിരുത്തലുകള്‍ വരുത്തിയതു് - ജോസഫ് തോമസ്.)
കഷ്ടം!
ReplyDeleteതകര്‍ത്തൂട്ടാ.. നല്ല സ്റ്റൈലന്‍ എഴുത്ത്. ഇനിയും എഴുതണേ... :)
ReplyDelete